കരിപ്പൂരില്‍ ആര്‍ട്ട് ഗാലറി ഒരുങ്ങുന്നു; ഉദ്ഘാടനം 15ന്

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആര്‍ട്ട് ഗാലറി ഒരുങ്ങുന്നു. ടെര്‍മിനലിനകത്ത് പുതുതായി ഒരുക്കിയ ആര്‍ട്ട് ഗാലറിയുടെ ഉദ്ഘാടനം മാര്‍ച്ച് 15ന് ശില്‍പി കാനായി കുഞ്ഞിരാമന്‍ നിര്‍വഹിക്കും. 2015ല്‍ എയര്‍പോര്‍ട്ട് അതോറിറ്റി രാജ്യത്തെ വിമാനത്താവളങ്ങളില്‍ ആര്‍ട്ട് ഗാലറി ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതിന്‍െറ ഭാഗമായാണ് കരിപ്പൂരില്‍ അന്താരാഷ്ട്ര ടെര്‍മിനലില്‍ കസ്റ്റംസ് ഹാളിനോട് ചേര്‍ന്ന് ഗാലറി നിര്‍മിച്ചത്. മലബാറിലേക്ക് വരുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കലാമൂല്യമുള്ള ചിത്രങ്ങള്‍ ആദ്യഘട്ടത്തില്‍ ഇവിടെ വില്‍പനക്കത്തെിക്കും. 

മരച്ചില്ലകളുടെ ചെറിയ ഭാഗങ്ങള്‍ ചേര്‍ത്തുവെച്ചാണ് ഗാലറിയുടെ ചുമരുകള്‍ ഒരുക്കിയത്. യുവ കലാകാരന്മാര്‍ക്ക് അടക്കം അവരുടെ സൃഷ്ടികള്‍ വില്‍ക്കാനും പ്രദര്‍ശിപ്പിക്കാനും അവസരം നല്‍കും. ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന തുകയുടെ 10 ശതമാനം അതോറിറ്റിക്ക് നല്‍കണം. ഛായാചിത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയും വില്‍ക്കാം. പെയിന്‍റിങ്ങുകളും കരകൗശല വസ്തുക്കളും വാങ്ങുന്നവര്‍ക്ക് കൊറിയര്‍ വഴി അയച്ചുകൊടുക്കാനും സൗകര്യമുണ്ട്. വില്‍ക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക് മാത്രം സ്ഥല വാടക നല്‍കിയാല്‍ മതി. നിര്‍മാണം പുരോഗമിക്കുന്ന പുതിയ അന്താരാഷ്ട്ര ടെര്‍മിനലിലേക്ക് ഗാലറി പ്രവര്‍ത്തനം മാറ്റാനും ആലോചനയുണ്ട്.

Tags:    
News Summary - karipur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.