എസ്.ഐ.ആർ പരാതികൾ പരിഹരിക്കും -സി.ഇ.ഒ

തിരുവനന്തപുരം: എല്ലാവരെയും ഉൾപ്പെടുത്തുകയാണ് എസ്.ഐ.ആറിൽ കമീഷൻ ഉദ്ദേശിക്കുന്നതെന്നും പരാതികൾ പരിഹരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിശ്ചയിച്ച ഷെഡ്യൂൾ അനുസരിച്ചാണ് കേരളത്തിലെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്. കരട് പട്ടികയുടെ ഉദ്ദേശ്യംതന്നെ പോരായ്മ കണ്ടെത്തി പരിഹരിക്കുക എന്നതാണ്. വോട്ടർമാർക്ക് മാത്രമല്ല, രാഷ്ട്രീയ പാർട്ടികൾക്കും പരാതികൾ ഉന്നയിക്കാം. കണ്ടെത്താനാകാത്തവരുടെ പട്ടികയിൽ പോരായ്മ ചൂണ്ടിക്കാണിച്ചാൽ അതും പരിഹരിക്കും. ഇതിനുള്ള നിർദേശങ്ങൾ ഇ.ആർ.ഒമാർക്ക് നൽകും.

ഇ.ആർ.ഒമാർക്ക് പരാതികളിൽ തീർപ്പുകൽപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. അതേസമയം പരാതികൾ പിടിച്ചുവെക്കുകയോ അനാവശ്യ കാലതാമസം വരുത്തുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന നിരീക്ഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക നിരീക്ഷക ഐശ്വര്യ സിങ്ങും യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Will resolve SIR complaints - CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.