ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് കരിപ്പൂര്‍; സര്‍വിസ് നെടുമ്പാശ്ശേരിയില്‍നിന്ന്

കരിപ്പൂര്‍: നവീകരണം പൂര്‍ത്തിയായി റണ്‍വേയുടെ ശക്തി വര്‍ധിച്ചിട്ടും കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് സര്‍വിസിന് അനുമതിയില്ല. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ കൊണ്ടുപോകാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചത് നെടുമ്പാശ്ശേരിയില്‍ നിന്നാണ്.

2002 മുതല്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റായ കരിപ്പൂരിനെ അവഗണിച്ചാണ് ഇത്തവണയും നെടുമ്പാശ്ശേരിയില്‍നിന്ന് സര്‍വിസിന് ടെന്‍ഡര്‍ ക്ഷണിച്ചത്. റണ്‍വേ നവീകരണത്തിന്‍െറ പേരില്‍ 2015 മുതലാണ് കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസ് താല്‍ക്കാലികമായി നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. എന്നാല്‍, പ്രവൃത്തി പൂര്‍ത്തിയായി മാര്‍ച്ച് ഒന്നുമുതല്‍ റണ്‍വേ മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് ഈ വര്‍ഷവും നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്.

റണ്‍വേയുടെ പി.സി.എന്‍ (പേവ്മെന്‍റ് ക്ളാസിഫിക്കേഷന്‍ നമ്പര്‍- ഒരു വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ റണ്‍വേക്ക് താങ്ങാവുന്ന വിമാനത്തിന്‍െറ ഒരു ടയറിന്‍െറ ഭാരത്തെ സൂചിപ്പിക്കുന്ന നമ്പര്‍) 55 എന്നത് 71 ആയി ഉയര്‍ന്നിട്ടുണ്ട്. പി.സി.എന്‍ ഉയര്‍ന്നതോടെ രാജ്യത്തെ മികച്ച റണ്‍വേകളിലൊന്നാണ് കരിപ്പൂരിലുള്ളതെന്ന് അതോറിറ്റിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് വ്യോമയാന മന്ത്രാലയം രാജ്യത്തെ 21 ഇടങ്ങളില്‍ നിന്നുള്ള ഹജ്ജ് സര്‍വിസിന് ടെന്‍ഡര്‍ ക്ഷണിച്ചത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയുള്ള 1,25,000 തീര്‍ഥാടകരെ സൗദിയിലേക്കും തിരിച്ചുമത്തെിക്കാനാണിത്. ഫെബ്രുവരി 28 വരെയാണ് സമര്‍പ്പിക്കാനുള്ള സമയം. 450 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബി-747 വിമാനമാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍നിന്നായി 11,580 തീര്‍ഥാടകരെയാണ് നെടുമ്പാശ്ശേരിയില്‍നിന്ന് പ്രതീക്ഷിക്കുന്നത്.

പ്രതിദിനം മൂന്ന് വിമാനങ്ങളാണ് പരമാവധി ഉണ്ടാകുക. ആഗസ്റ്റ് എട്ട് മുതല്‍ 26 വരെ രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ തീര്‍ഥാടകരുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. കേന്ദ്ര ഹജ്ജ് കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി കരിപ്പൂരില്‍നിന്ന് സര്‍വിസ് ഉണ്ടാകില്ളെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എങ്കിലും സംസ്ഥാന സര്‍ക്കാറും ഹജ്ജ് കമ്മിറ്റിയും ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍ നിന്നാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

Tags:    
News Summary - karipur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.