കരിപ്പൂർ: ഏപ്രിൽ ഒന്ന് മുതൽ കോഴിക്കോട് വിമാനത്താവളത്തിൽ മുഴുവൻ വാഹനങ്ങൾക്കും പ്രവേശന ഫീസ് ഇൗടാക്കുമെന ്ന പ്രചാരണം തെറ്റാണെന്ന് ഡയറക്ടർ കെ. ശ്രീനിവാസ റാവു അറിയിച്ചു. കരിപ്പൂരിൽ പ്രവേശിക്കുന്ന മുഴുവൻ വാഹനങ്ങൾക് കും ഇനി പാർക്കിങ് ഫീസ് നൽകണെമന്നായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. ഇതുവരെ വിമാനത്താവളത്തിൽ പ്രവേശിക്കുന്ന വാഹനങ്ങൾ 15 മിനിറ്റിനുള്ളിൽ പുറത്തിറങ്ങിയാൽ പണം നൽകേണ്ട ആവശ്യമില്ല. ഇൗ സൗജന്യം അവസാനിക്കുന്നുവെന്നായിരുന്നു വ്യാപകമായി പ്രചരിപ്പിച്ചത്.
ഏപ്രിൽ ഒന്ന് മുതൽ നിലവിലുള്ള നിരക്കിൽ ഒരു മാറ്റവുമില്ലെന്നും വിമാനത്താവള ഡയറക്ടർ വാർത്തകുറിപ്പിൽ അറിയിച്ചു. വിമാനത്താവള അതോറിറ്റിക്ക് കീഴിലുള്ള വിമാനത്താവളങ്ങളിലെ നിരക്കുകൾ അതോറിറ്റി ആസ്ഥാനത്ത് നിന്നാണ് പുനഃക്രമീകരിക്കുക. കരിപ്പൂരിൽ മാത്രമായി നിരക്കുകൾ മാറ്റാൻ സാധിക്കില്ല.
അതേസമയം, വിമാനത്താവളങ്ങളിലെ പാർക്കിങിനായി അതോറിറ്റി പുതിയ നയം തയാറാക്കുന്നുണ്ട്. ഇത് പ്രകാരം ടെർമിനലിന് മുന്നിൽ യാത്രക്കാരെ സ്വീകരിക്കുന്നതിനായി എത്തുന്നവർക്ക് പരമാവധി മൂന്ന് മിനിറ്റാണ് അനുവദിക്കുക. ഇൗ നയം നടപ്പാക്കാൻ ആറ് മാസമെങ്കിലും എടുക്കും. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിച്ചതായും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.