കരിപ്പൂർ എംബാർക്കേഷൻ: കേരള മുസ്​ലിം ജമാഅത്തിന്‍റെ ഹരജി തള്ളി

ന്യൂഡൽഹി: കേരളത്തിലെ ഹജ്ജ്​ എംബാർക്കേഷൻ പോയൻറ്​ കരിപ്പൂരിലേക്ക്​ മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ കേരള മുസ്​ലിം ജമാഅത്ത്​ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. കേരള ഹജ്ജ്​ കമ്മിറ്റി ഉന്നയിച്ച ഇൗ ആവശ്യം സുപ്രീംകോടതി പരിഗണിക്കുന്നതിനിടയിലാണ്​ കേരള മുസ്​ലിം ജമാഅത്ത്​ പുതിയ ഹരജിയുമായി വന്നത്​. കീഴ്​വഴക്കം അനുസരിച്ച്​ സുപ്രീംകോടതി തള്ളിയ ആവശ്യത്തിൽ വീണ്ടും ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കാൻ പാടില്ലാത്തതിനാൽ കേരള ഹജ്ജ്​ കമ്മിറ്റിയുടെ കേസിനെയും ഇൗ വിധി ബാധിക്കും. കേരള മുസ്​ലിം ജമാഅത്തിന്​ വേണ്ടി ഹർഷാദ്​ വി. ഹമീദാണ്​ ഹരജി ഫയൽ ചെയ്​തത്​. 

സാധാരണഗതിയിൽ ഒരേ ഗണത്തിൽപ്പെടുന്ന ഹരജി ഒരുമിച്ച്​ പരിഗണിക്കാറാണ്​ പതിവെങ്കിലും കേരള ഹജ്ജ്​ കമ്മിറ്റിയുടെ ഹരജി പരിഗണിക്കുന്നതിനു​ മു​െമ്പ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രയുടെ ബെഞ്ചിന്​ മുമ്പാകെതന്നെ ഇൗ കേസ്​ വരുകയായിരുന്നു. 

ഹരജി പരിഗണിച്ചയുടൻ ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്​തു. അതേസമയം, കേരള ഹജ്ജ്​ കമ്മിറ്റിയുടെ ഇൗ ആവശ്യം കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ കേരളത്തിലെ ഹജ്ജ് എംബാർക്കേഷൻ പോയൻറ്​ നെടുമ്പാശേരി വിമാനത്താവളം ആക്കിയ ഉത്തരവ് കേന്ദ്ര സർക്കാറിന് പുനഃപരിശോധിക്കാം എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. 

Tags:    
News Summary - Karipoor Hajj Enbarcation: Kerala Muslim Jamath Petition Rejected -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.