കരിക്കകം വാനപകടം: ഏഴു വർഷമായി ചികിത്സയിൽ കഴിഞ്ഞ ഇർഫാൻ വിടവാങ്ങി

വള്ളക്കടവ് (തിരുവനന്തപുരം): ഏഴ്​ വർഷത്തെ വേദന നിറഞ്ഞ ജീവിതം ഉപേക്ഷിച്ച്​ ഇര്‍ഫാന്‍ (12) യാത്രയായി. തിരുവനന്തപു രം കരിക്കകത്ത് 2011 ഫെബ്രുവരി 17ന് നടന്ന സ്കൂള്‍ വാന്‍ അപകടത്തില്‍ തലച്ചോറിലേറ്റ ക്ഷതത്തെതുടർന്ന്​ കാഴ്ചയും ചല നശക്തിയുമില്ലാത്ത അവസ്​ഥയിലായിരുന്നു ഇര്‍ഫാന്‍. കരിക്കകം എന്‍.എസ്.എസ് കരയോഗത്തിന് സമീപം ഇര്‍ഫാന്‍ മന്‍സിലി ല്‍ ഷാജഹാ​​​െൻറയും സജിനിയുടെയും മകനായ ഇര്‍ഫാന്​ അപകടമുണ്ടാകു​േമ്പാൾ അഞ്ച്​ വയസ്സായിരുന്നു. തിങ്കളാഴ്ച രാവി ലെ ഒമ്പതോടെയായിരുന്നു മരണം. വയറിൽ അണുബാധയുണ്ടായതിനെതുടർന്ന്​ ചികിത്സയിലായിരുന്ന ഇര്‍ഫാനെ തിങ്കളാഴ്ച നില വഷളായതിനെതുടര്‍ന്ന് സ്വകാര്യആശുപത്രിയില്‍ എത്തി​െച്ചങ്കിലും മരണം സംഭവിച്ചിരുന്നു.

പരിക്കേറ്റ്​ കിടപ്പിലായ ഇർഫാൻ

​സ്​കൂള്‍ കുട്ടികള്‍ സഞ്ചരിച്ചിരുന്ന വാന്‍ നിയന്ത്രണം തെറ്റി പാര്‍വതി പുത്തനാറിലേക്ക് മറിഞ്ഞായിരുന്നു നാടിനെ നടുക്കിയ അപകടം. ആറ് കുട്ടികളും ഒരു ആയയും മരിച്ചു. പാര്‍വതി പുത്തനാറിൽ താഴ്​ന്നുപോയ ഇര്‍ഫാനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ്​ അന്ന്​ പുറത്തെടുത്തത്​. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും തലച്ചോറിൽ ഗുരുതര ക്ഷതമേറ്റിരുന്നു. വിദഗ്ധ ചികിത്സയുടെ ഫലമായി വീല്‍ചെയറില്‍ എടുത്തിരുത്താവുന്ന അവസ്ഥയിലെത്തി. ചികിത്സചെലവുകള്‍ സര്‍ക്കാറാണ് വഹിച്ചത്.

സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് നാട്ടുകാരും മനുഷ്യസ്നേഹികളും ചേര്‍ന്ന്​ വീട് ​െവച്ചുനല്‍കി. ‘ഇര്‍ഫാ​​​െൻറ വീട്​’ എന്ന്​ നാമകരണം നടത്തുകയും ചെയ്​തു. പിതാവ്​ ഷാജഹാന് ശിശുക്ഷേമസമിതിയില്‍ ജോലിയും സര്‍ക്കാര്‍ നല്‍കി. പേട്ട ലിറ്റില്‍ ഹാര്‍ട്ട്സ് കിൻറർ ഗാര്‍ട്ടനിലെ ആയ ബിന്ദു, വിദ്യാർഥികളായ ആഷ ബൈജു, അച്ചു എസ്.കുമാര്‍, ഉജ്ജ്വല്‍ശോഭു, ജിനാന്‍ അസിമുദ്ദീന്‍, മാളവിക, റാസിക് എന്നിവരാണ് അന്ന്​ മരിച്ചത്. ആയയും ഡ്രൈവറും അടക്കം 11 പേരാണ് അപകടത്തിൽപെട്ട വാഹനത്തിലുണ്ടായിരുന്നത്. രണ്ടുമാസം പ്രായമുള്ള ഇനിയയാണ് ഇര്‍ഫാ​​​െൻറ സഹോദരി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ വീട്ടിലെത്തെി അന്ത്യോപചാരം അര്‍പ്പിച്ചു. വൈകുന്നേരം മൂന്നോടെ പേട്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Tags:    
News Summary - Karikkakam Van accident: Victim Irfan passed away - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.