മാർ ആലഞ്ചേരിയുടെ എല്ലാ അധികാരങ്ങളും നീക്കം ചെയ്യപ്പെട്ടെന്ന് ഫാ. കുര്യാക്കോസ്​ മുണ്ടാട

കൊച്ചി: എറണാകുളം–അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിെൻ്റ പശ്ചാത്തലത്തിൽ വത്തിക്കാൻ മുൻകൈയെടുത്ത്​ അപസ്​തോലിക അഡ്മിനിസേട്രറ്ററെ നിയമിച്ചതോടെ അതിരൂപതയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ എല്ലാ അധികാരങ്ങളും നീക്കം ചെയ്യപ്പെട്ടുവെന്ന് അതിരൂപത വൈദിക സമിതി മൂൻ സെക്രട്ടറി ഫാ. കുര്യാക്കോസ്​ മുണ്ടാടൻ. പൗരസ്​ത്യ സഭയുടെ കാനൻ നിയമമനുസസരിച്ച് ഗുരുതരമായിട്ടുള്ള ഒരു പ്രതിസന്ധി ഒരു രൂപതയിലുണ്ടാകുമ്പോഴാണ് ആ രൂപതയുടെ അധ്യക്ഷനെ നിലനിർത്തിക്കൊണ്ട് തന്നെ അദ്ദേഹത്തിൻ്റ ഭരണപരമായ അധികാരങ്ങൾ എല്ലാ നീക്കം ചെയ്ത് ഒരു അപസ്​തോലിക് അഡ്മിനിസ്​േട്രറ്ററെ നിയമിക്കുന്നത്.

പുതിയ അഡ്മിനിസ്​േട്രറ്ററുടെ നിയമനത്തോടെ വൈദിക സമിതിയുൾപ്പെടെയുള്ള അതിരൂപതയിലെ സമിതകൾ ഇല്ലാതായി. തനിക്കെതിരെ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന തരത്തിൽ ചിലർ പ്രചരണം നടത്തുന്നുണ്ട്. അത്തരം നടപടികളെ താൻ ഭയക്കുന്നില്ല. കാരണം. അതിരൂപതയിലുണ്ടായ ഒരു ക്രമക്കേടിനെതിരെ ശകതമായ നിലപാട് സ്വീകരിച്ചതിെൻ്റ വെളിച്ചത്തിലായിരിക്കുമല്ലോ തനിക്കെതിരെ നടപടിയുണ്ടാകുക. താൻ അത് സന്തോഷപൂർവം സ്വീകരിക്കും. ഇവിടുത്തെ പൊതുസമൂഹത്തിന് കാര്യങ്ങൾ എല്ലാം വ്യകതമായി അറിയാമെന്നും ഫാ. കുര്യാക്കോസ്​ മുണ്ടാടൻ പറഞ്ഞു.

എറണാകൂളം–അങ്കമാലി അതിരൂപതയിൽ ഗുരുതരമായ പ്രതിസന്ധിയുണ്ട്. അത് വെറും സാമ്പത്തിക പ്രതിസന്ധിയല്ല മറിച്ച് ധാർമിക അപചയമാണ് അത് സഭയിലും വൈദികർക്കും ബിഷപ്മാർക്കും വിശ്വാസികൾക്കും ഇടയിൽ ഭിന്നിപ്പുണ്ടാക്കുന്നുവെന്നും ഇത് സഭയുടെ സമഗ്രതയെ ബാധിക്കുമെന്നും  മനസിലായതോടെയാണ് വത്തിക്കാൻ ക്രിയാത്്മകമായി ഇടപെട്ടത്. ഇവിടുത്തെ വൈദികർ വത്തിക്കാനോട് ആവശ്യപ്പെട്ട കാര്യങ്ങൾ തന്നെയാണ് ഫ്രാൻസിസ്​ മാർമാപ്പ ഇപ്പോൾ ചെയ്്തിരിക്കുന്നതെന്നും ഫാ.കുര്യാക്കോസ്​ മുണ്ടാടൻ പറഞ്ഞു.

ഭൂമി ഇടപാട് വിഷയത്തിലെ ഗൗരവം ബോധ്യപ്പെട്ടതിനെ തുടർന്നാണ് മാർപാപ്പ ഇടപെട്ട് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. ഭൂമി ഇടപാട് വിഷയം സ്വതന്ത്ര കമ്മീഷനെ നിയോഗിച്ച് പഠിച്ച് റിപ്പോർട്ട്​ നൽകണമെന്ന് അഡ്മിനിസ്​​േട്രറ്ററായി നിയമിതനായിരിക്കുന്ന മാർ ജേക്കബ് മനത്തോടത്തിനോട് മാർപാപ്പ നിർദേശിച്ചിട്ടുണ്ട്​. തങ്ങൾ അത് പൂർണ മനസോടെ സ്വാഗതം ചെയ്യുകയാണ്. സഭയക്കുള്ളിൽ നിന്നുതന്നെ പല തവണ തങ്ങൾ വിഷയം പരിഹരിക്കാൻ ശ്രമം നടത്തിയതാണ്.പൊതു സമൂഹം ആഗ്രഹിച്ച നടപടി തന്നെയാണ് ഇപ്പോൾ മാർപാപ്പയുടെ പക്കൽ നിന്നും ഉണ്ടായിരിക്കുന്നതെന്നും ഫാ.കുര്യാക്കോസ്​ മുണ്ടാടൻ പറഞ്ഞു.

Tags:    
News Summary - Kardinal george alenchery land issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.