Posted On
date_range Updated On
date_range കരാട്ടെ മാസ്റ്റർ കാറിടിച്ച് മരിച്ചു
പരപ്പനങ്ങാടി: പരിശീലന കേന്ദ്രത്തിലേക്ക് പോകവേ കാറിടിച്ച് കരാട്ടെ പരിശീലകൻ മരിച്ചു. ഉപ്പിണിപ്പുറത്തെ പ്രസാദ് കോട്ടത്തറ(48)യാണ് മരിച്ചത്. ചിറമംഗലം ടർഫിനു സമീപമായിരുന്നു അപകടം. വെച്ച് വാഹനമിടിച്ച് മരിച്ചു. പൂര പുഴയിലെ പരിശീലന കേന്ദ്രത്തിലേക്ക് പോകവേ കാർ ഇടിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാവില്ല.
പിതാവ്: പരേതനായ രാമൻ. മാതാവ്: പരേതയായ ചിന്ന. ഭാര്യ: സുബിത. മക്കൾ: ശ്രീകാന്ത്, ശ്രീശാന്ത്, ശ്രീദർശ്. പരപ്പനങ്ങാടി നഗരസഭ മുൻ കൗൺസിലറായ ഹരിദാസൻ സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.