കോഴിക്കോട്: കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖിനെതിരെ പൊലീസ് കേസെടുത്തു. ഐ.പി.സി 341, 323 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിദ്യാർഥികളെ കോളജ് കാമ്പസിനുള്ളില്‍വെച്ച് കാരാട്ട് റസാഖ് എം.എൽ.എ മര്‍ദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ഇന്നലെ മീഡിയ വണ്‍ പുറത്തുവിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധച്ചതിന് ശേഷമാണ് പൊലീസ് എം.എൽ.എക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
അതേസമയം, എം.എൽ.എയുടെ പരാതിയിൽ വിദ്യാർഥികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയെന്ന എം.എൽ.എയുടെ ഗൺമാൻ നൽകിയ മറ്റൊരു പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
തനിക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ കൊടുവള്ളി കെ.എം.ഒ ആര്‍ട്‌സ് കോളജ് കാമ്പസില്‍ കയറിയാണ് എം.എല്‍.എ മര്‍ദ്ദിച്ചത്. തനിക്കെതിരെ പ്രതിഷേധിച്ചതിനാണ് എം.എസ്.എഫ് വിദ്യാര്‍ഥികളെ എം.എൽ.എ മര്‍ദ്ദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.