കാരാട്ട് ഫൈസൽ ഇത്തവണ ഇടത് സ്വതന്ത്രൻ

കൊടുവള്ളി: സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുകയും ഡി.ആർ.ഐ ചോദ്യം ചെയ്യുകയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവസാന നിമിഷം എൽ.ഡി.എഫ് മാറ്റിനിർത്തുകയും ചെയ്ത കാരാട്ട് ഫൈസൽ കഴിഞ്ഞദിവസം എൽ.ഡി.എഫ് പുറത്തുവിട്ട സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിച്ചു.

24ാം ഡിവിഷൻ സൗത്ത് കൊടുവള്ളിയിലാണ് നാഷനൽ ലീഗിന് അനുവദിച്ച സീറ്റിൽ ഇടതു സ്വതന്ത്രനായി ഇത്തവണ മത്സരിക്കുന്നത്. കൊടുവള്ളിയിൽ നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സി.പി.എം താമരശ്ശേരി ഏരിയ സെക്രട്ടറി കെ. ബാബു ഫൈസലിന്റെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചുണ്ടപ്പുറം 15ാം ഡിവിഷനിൽനിന്നാണ് സ്വതന്ത്രനായി ഫൈസൽ മത്സരിച്ചത്. ഇവിടെ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ഒ.പി. റഷീദിന് ഒറ്റ വോട്ട് പോലും ലഭിച്ചിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഫൈസലിന്റെ സ്ഥാനാർഥിത്വം ഏറെ വിവാദമായിരുന്നു. എന്നാൽ, എൽ.ഡി.എഫ് സംഘടന സംവിധാനം ഫൈസലിനുവേണ്ടി പരസ്യമായി പ്രവർത്തിക്കുകയും വിജയിപ്പിക്കുകയുമായിരുന്നു. ഫൈസലിനോട് മത്സരിച്ചു തോറ്റ ഒ.പി. റഷീദ് ഇത്തവണ എൽ.ഡി.എഫ് സ്വതന്ത്രനായി നരൂക്ക് 24ാം ഡിവിഷനിൽ മത്സരിക്കുന്നുണ്ട്. 

Tags:    
News Summary - Karat Faisal is a Left Independent this time.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.