കാരാപ്പുഴ ഡാം സന്ദർശിക്കാനെത്തിയ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. എ​റ​ണാ​കു​ളം വാ​ഴ​പ്പി​ള്ളി നി​ര​പ്പ് ഈ​സ്​​റ്റ് സ്വ​ദേ​ശി ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ റൈ​സാ​മോ​ളാ​ണ് (22) മ​രി​ച്ച​ത്. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ എം.​എ​സ്​​സി സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

വ്യാ​ഴാ​ഴ്ച സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം ജി​ല്ല​യി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​നി, കാ​രാ​പ്പു​ഴ ഡാം ​സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ മു​ട്ടി​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​യ്യി​ത്ത് ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷ‍ി​ച്ചി​രി​ക്കു​ക​യാ​ണ്. പി​താ​വ്: അ​ബ്​​ദു​സ്സ​ലാം. മാതാവ്​: റഷീദ. സഹോദരൻ: അഷ്​കർ.

Tags:    
News Summary - karappuzha dam obit rysa mol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.