കോൺഗ്രസിൽ ചേരാനില്ലെന്ന് കാപ്പൻ; പുതിയ പാർട്ടി പ്രഖ്യാപിക്കും

തിരുവനന്തപുരം: കോൺഗ്രസിൽ ചേരില്ലെന്ന് മാണി. സി. കാപ്പൻ. സ്വന്തം പാർട്ടി രൂപീകരിച്ച് യു.ഡി.എഫുമായി സഹകരിച്ചുപോകാനാണ് ഉദ്ദേശമെന്ന് കാപ്പൻ പറഞ്ഞു. കോൺഗ്രസിൽ ചേർന്ന് താൻ പ്രവർത്തിക്കണമെന്നത് മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായമാണെന്നും കാപ്പൻ പറഞ്ഞു.

തന്‍റെ നിലപാട് ഹൈക്കമാന്‍റിനെ അറിയിച്ചിട്ടുണ്ട്. പുതിയ പാർട്ടിയുമായി മുന്നോട്ട് പോകുമ്പോൾ മൂന്ന് സീറ്റോളം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കാപ്പൻ പറഞ്ഞു.

പാലാ സീറ്റിന്‍റെ കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസത്തിന്‍റെ പേരിൽ എൽ.ഡി.എഫ് വിട്ട കാപ്പൻ കോൺഗ്രസിൽ ചേരട്ടെയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് മേൽനോട്ടസമിതി യോഗത്തിലും മുല്ലപ്പള്ളി ഈ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് മാണി. സി. കാപ്പൻ അഭിപ്രായം നിലപാട് പ്രഖ്യാപിച്ചത്.  

Tags:    
News Summary - Kappan refuses to join Congress; The new party will be announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.