Posted On
date_range Updated On
date_range തെരഞ്ഞെടുപ്പിന് മുമ്പ് വ്യക്തമായ നിലപാട് ഉണ്ടാകും -കാന്തപുരം
കോഴിക്കോട്: തെരഞ്ഞെടുപ്പിന് മുമ്പ് വ്യക്തമായ നിലപാട് ഉണ്ടാകുമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. നിയമസഭ തെരഞ്ഞെടുപ്പിൽ എന്ത് നിലപാടെടുക്കണമെന്ന ചർച്ച ആരംഭിച്ചിട്ടില്ല. തീരുമാനമെടുത്തിട്ടില്ല. ഉണ്ടായാൽ തീർച്ചയായും അറിയിക്കുകയും ചെയ്യും. വ്യക്തമായ നിലപാട് ഇല്ലാത്ത സംഘടന സംഘടനയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമി യു.ഡി.എഫിനെ പരസ്യമായി അനുകൂലിക്കുന്ന നിലപാടെടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ജമാഅത്തെ ഇസ്‌ലാമി നേരത്തെ ഇവിടെ ഭരണം വേണ്ട എന്ന് പറയുന്ന കൂട്ടരാണെന്നും പിന്നെ എപ്പോഴാണ് അവർ മാറിയതെന്നുമായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.