സുന്നി ലയനം: ഫെബ്രുവരി 14ന് നിലപാട് വ്യക്തമാക്കുമെന്ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാര്‍

കോഴിക്കോട്: സമസ്ത വിട്ടുപോയവർ തിരിച്ചുവരണമെന്ന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുന്നോട്ടുവെച്ച ആഹ്വാനത്തിൽ ഫെബ്രുവരി 14ന് നിലപാട് വ്യക്തമാക്കുമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. സമസ്ത മുന്നോട്ടുവെച്ച സുന്നി ഐക്യ ആഹ്വാനവുമായി ബന്ധപ്പെട്ട് നിരവധി തവണ ചര്‍ച്ചകളും സംസാരങ്ങളും ഉണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച് 14ന് നിലപാട് അറിയിക്കാമെന്ന് കാന്തപുരം അറിയിച്ചു. സമസ്തയിലേക്ക് തിരികെ വരണമെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവനക്ക് അന്ന് മറുപടി നല്‍കുമെന്നാണ് കാന്തപുരത്തിന്‍റെ വിശദീകരണം

'സുന്നി ലയനം ശുഭ സൂചനയാണോ അല്ലയോ എന്നുള്ള കാര്യങ്ങളെല്ലാം പറയും. അക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നതിനായി 14ാം തീയതി നിശ്ചയിച്ചിരിക്കുകയാണ്. സമസ്തയിലേക്ക് തിരികെ വരണമെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവനക്കും അന്ന് മറുപടി പറയും.' അദ്ദേഹം പറഞ്ഞു.

നേരത്തെ, സമസ്തയില്‍ നിന്ന് വിട്ടുപോയവര്‍ തിരികെ വരണമെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നു. കാസര്‍കോട് കുണിയയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ നിന്ന് താത്കാലികമായി വിട്ടുനില്‍ക്കുകയോ വിട്ടുനിര്‍ത്തപ്പെടുകയോ ചെയ്തതായ വ്യക്തികളോ സംവിധാനങ്ങളോ ഉണ്ടെങ്കില്‍ അവരൊക്കെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി മുന്നോട്ടുവരണം. ഒത്തൊരുമിച്ച് പോകാന്‍ വേണ്ടി എല്ലാവരും ശ്രമിക്കണം എന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ ആഹ്വാനം.

Tags:    
News Summary - Kanthapuram AP Aboobacker Musliyar says he will clarify his position on sunni merge on February 14th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.