പ്രവാസികളെ ക്വാറന്‍റീന്‍ ചെയ്യാന്‍ മര്‍കസ് സ്ഥാപനങ്ങള്‍ വിട്ടുനല്‍കും -കാന്തപുരം

കോഴിക്കോട്: പ്രവാസി മലയാളികളെ ക്വാറന്‍റീന്‍ ചെയ്യാന്‍ മര്‍കസ് സ്ഥാപനങ്ങളും സുന്നി സ്ഥാപന സമുച്ചയങ്ങളും വിട ്ടുനല്‍കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്​ലിയാര്‍. ഇവര്‍ ക്കാവശ്യമായ പരിചരണവും ആരോഗ്യ സഹായവും എസ്.വൈ.എസ് സാന്ത്വനം വളണ്ടിയര്‍മാരെ ഉപയോഗിച്ച് നല്‍കും.

കേരളത്തിന്‍റെ പുരോഗതിക്ക് തുല്യതയില്ലാത്ത സംഭാവന നല്‍കിയവരാണ് ഗള്‍ഫ് പ്രവാസികള്‍. അവരില്‍ പലരും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. ലോക്ക് ഡൗണ്‍ കഴിയുന്ന ഉടനെ പ്രവാസികളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും കാന്തപുരം പറഞ്ഞു. മുഖ്യമന്ത്രിയോടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ വ്യാവസായിക-സാമൂഹിക-സാംസ്‌കാരിക നേതാക്കളുടെ കൂട്ടായ്മ പ്രവാസികള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പു നല്‍കണം.

മികച്ച സംവിധാനങ്ങളും പ്രവാസികളെ ഉള്‍ക്കൊള്ളുന്ന നല്ല ഭരണാധികാരികളും ഉള്ളതിനാല്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ഈ പ്രതിസന്ധിയെ പെട്ടെന്ന് മറികടക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും കാന്തപുരം പറഞ്ഞു.

Tags:    
News Summary - kanthapuram ap aboobackar statement -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.