Posted On
date_range Updated On
date_range മഴയിൽ ഊരത്തൂരിൽ വീട്ടുകിണർ താഴ്ന്നു
ഇരിക്കൂർ: പടിയൂർ പഞ്ചായത്തിലെ ഊരത്തൂർ എൽ.പി സ്കൂളിനു സമീപത്തെ വീടിെൻറ കിണർ താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്നാണ് കിണർ നശിച്ചത്. ഊരത്തൂർ പന്ന്യൻകുന്നിലെ മാവില വീട്ടിൽ ഓമനയുടെ വീട്ടുകിണറാണ് തകർന്നത്.
കിണറിെൻറ പ്ലാറ്റ്ഫോം അടക്കം അഞ്ച് മീറ്ററോളം താഴ്ചയിലാണ് തകർന്നത്. ഇതോടെ വീട്ടുകാരുടെ കുടിവെള്ളം മുട്ടി. വീടിെൻറ അടുക്കളയോടുചേർന്ന ഭാഗത്താണ് കിണറുണ്ടായിരുന്നത്. കിണർ തകർന്ന് താഴ്ന്നതോടെ വീടിനും ബലക്ഷയമുണ്ടായി. ഒരുലക്ഷം രൂപയുടെ നാശമുണ്ടായതായി കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.