പഴയങ്ങാടി (കണ്ണൂർ): ടയർ പഞ്ചറായി നിർത്തിയിട്ട ബസിന് പിറകിൽ മറ്റൊരു ബസിടിച്ച് സ്ത്രീയും മകനും ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. പഴയങ്ങാടി^പിലാത്തറ റൂട്ടിൽ മണ്ടൂരിലാണ് ശനിയാഴ്ച വൈകീട്ട് ഏഴരയോടെ ദാരുണ അപകടമുണ്ടായത്. പുതിയങ്ങാടി ജമാഅത്ത് ഇംഗ്ലീഷ് ഹൈസ്കൂൾ അധ്യാപികയും ഏഴോംമൂല സ്വദേശിയുമായ പി.പി. സുബൈദ (45), മകനും നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളജ് ഒന്നാംവർഷ വിദ്യാർഥിയുമായ മുഫീദ് (18), ചെറുകുന്ന് അമ്പലപ്പുറം സ്വദേശി സുജിത് പേട്ടരി (35), പാപ്പിനിശ്ശേരി െറയിൽവേ ഗേറ്റിന് സമീപത്തെ എം.പി ഹൗസിൽ പൊന്നുമ്പിലാത്ത് കെ. മുസ്തഫ (58), പയ്യന്നൂർ പെരുമ്പ കെ.എസ്.ആർ.ടി.സി ഡിപ്പോക്കടുത്ത അബ്ദുൽ കരീം (45) എന്നിവരാണ് മരിച്ചത്.
പയ്യന്നൂർ-പഴയങ്ങാടി റൂട്ടിലോടുന്ന ‘അൻവിത’ ബസ് പഞ്ചറായതിനെ തുടർന്ന് ഒരുവശത്തേക്ക് നിർത്തി ടയർ മാറ്റുകയായിരുന്നു. ഇതേത്തുടർന്ന് ആളുകൾ പുറത്തേക്ക് ഇറങ്ങിനിന്നു. ഇൗ സമയം പിന്നാെലയെത്തിയ ‘വിഘ്നേശ്വര’ ബസാണ് ആളുകളെ ഇടിച്ചിട്ട ശേഷം ‘അൻവിത’ ബസുമായി കൂട്ടിയിടിച്ചത്. നിർത്തിയിട്ട ബസിെൻറ പിറകിൽ നിൽക്കുകയായിരുന്ന യാത്രക്കാരാണ് മരിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അമിതവേഗതയിൽ വന്ന ബസ് വഴിയിലുള്ളവരെ ഇടിച്ചിടുകയായിരുന്നു. മൂന്നുപേർ സംഭവസ്ഥലത്തും രണ്ടുപേർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.
പരിക്കേറ്റ 11 പേരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരിപുരം അടുത്തില സ്വദേശികളായ അനീഷ്, വി. മുരളി, രവീന്ദ്രൻ, അംബിക, മണ്ടൂർ സ്വദേശി ശശി അതിഞ്ഞാൽ, പ്രിയ വയലപ്ര, പഴയങ്ങാടിയിലെ അൻസില, ഇതരസംസ്ഥാന തൊഴിലാളി സൂപ്പിയർ, സത്താർ െപരുവാമ്പ, ഷീന വെങ്ങര തുടങ്ങിയവരാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
സുബൈദയുടെ ഭർത്താവ്: ചുഴലി സ്വദേശി കെ.പി. അബ്ദുസ്സമദ് (സൗദി). മകൾ: മുംതസ്. സഹോദരങ്ങൾ: റംല, സാറൂട്ടി, ഷഹീദ, ഹബീബ, ഫക്റുദ്ദീൻ.
ഖാദർ ഹാജിയുടെയും ഖദീജയുടെയും മകനാണ് മുസ്തഫ. മക്കൾ: ഷൗബാനത്ത്, സജീന, ഷംന, റിസ്വാന, ഷബീർ അലി, ഷഫീർ. മരുമക്കൾ: ഷാജഹാൻ, മെഹറൂഫ് (ഗൾഫ്), വാഹിദ്, ജാഷിദ്, നിഷാന. അബ്ദുൽ കരീമിെൻറ ഭാര്യ: സുഹാനത്ത് മുട്ടം. മക്കൾ: അബ്ദുൽ ബാസിത്ത്, ഫാത്തിമത്ത് സന, ഷംന ഫാത്തിമ. പട്ടേരി കൃഷ്ണെൻറയും ശാന്തയുടെയും മകനാണ് സുജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.