ബി.ജെ.പിയുടെ വിലാപ യാത്ര കടന്നുപോയി

കണ്ണൂർ: ധര്‍മടത്ത് കൊല്ലപ്പെട്ട ബി.ജെ.പി.പ്രവര്‍ത്തകന്‍ സന്തോഷ്കുമാറി​​െൻറ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കലോത്സവ വേദിക്ക്​ മുമ്പിലൂടെ കടന്നുപോയി. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസും നേതാക്കളുടെ ഏതാനും വാഹനങ്ങളും മാത്രം കലോത്സവ വേദിക്ക്​ മുമ്പിലൂടെ പോകാമെന്ന കലക്​ടറുടെ സമവായ നിർദേശത്തെ തുടർന്ന്​ സംഘർഷത്തിന്​ അയവു വരികയായിരുന്നു.

കലോത്​സവ നഗരിക്ക്​ മുമ്പിലൂടെ വിലാപയാത്ര അനുവദിക്കി​ല്ലെന്ന്​ പൊലീസും ​വേദിക്ക്​ മുമ്പിലൂടെ മൃതദേഹം​ കൊണ്ടുപോകുമെന്ന്​​​ ബിജെപി പ്രവർത്തകരും നിലപാട്​ സ്വീകരിച്ചതാണ്​ നേരത്തെ സംഘർഷത്തിന്​ ഇടയാക്കിയത്​​. തുടർന്ന്​ പൊലീസുമായി ബിജെപി സംസ്​ഥാന സെക്രട്ടറി കെ സുരേന്ദ്രനടക്കമുള്ള നേതാക്കൾ സംഭാഷണം നടത്തിയെങ്കിലും പ്രശ്​നത്തിൽ തീരുമാനമായിരുന്നില്ല. ഇരുവിഭാഗവും നിലപാടിൽ അയവ്​ വരുത്താത്തതിനാൽ സംഘർഷാവസ്​ഥ തുടരുകയായിരുന്നു. പിന്നീട്​ കലക്​ടർ മീർ മുഹമ്മദ്​ സ്​ഥലത്തെത്തി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയതാണ്​ സംഘർഷത്തിന് അയവുവരാൻ കാരണം. കലക്​ടറുടെ നിർദേശം ബിജെപി നേതാക്കൾ അംഗീകരിച്ചു.

നേരത്തെ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി.ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സ്കൂള്‍ കലോല്‍സവം നടക്കുന്ന നഗരത്തില്‍ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. റയില്‍വെ സ്റ്റേഷന്‍ ഭാഗത്ത് നിന്ന് കാല്‍ടെക്സിലേക്ക് പുറപ്പെട്ട ബി.ജെ.പി.പ്രതിഷേധ ജാഥ തോരണങ്ങളും മറ്റും തകര്‍ത്തതിനെതുടര്‍ന്ന് പൊലീസ് തടഞ്ഞപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

ബി.ജെ.പി പ്രവർത്തക​​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച്​ വടകരയിലും സംഘ്​പരിവാർ പ്രവർത്തകർ റോഡ്​ ഉപരോധിച്ചു. അതേസമയം കണ്ണൂരിൽ ഇന്ന്​ വൈകിട്ട്​ നടത്താനിരുന്ന സർവകക്ഷി സംഘത്തി​​െൻറ സമാധാന യോഗം മാറ്റിവെച്ചു.

ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് അറിയിച്ചു...

Read more at: http://www.manoramaonline.com/news/just-in/kannur-hartal-bjp-activist-murder-political-violence.html
ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് അറിയിച്ചു...

Read more at: http://www.manoramaonline.com/news/just-in/kannur-hartal-bjp-activist-murder-political-violence.html
Full View
Tags:    
News Summary - kannur murder and hartal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.