ഭാര്യയെയും ഭാര്യമാതാവിനെയും കൊല്ലാൻ ശ്രമിച്ചയാൾ മരിച്ചു

പയ്യന്നൂർ (കണ്ണൂർ): വിവാഹമോചനത്തിന് കേസുകൊടുത്ത വിരോധത്തിൽ ഭാര്യയെയും ഭാര്യയുടെ അമ്മയെയും പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി മരിച്ചു.

സംഭവത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച പ്രതി പെരളം സ്വാമിമുക്ക് വരീക്കരയിലെ സി.വി. സനൽകുമാറാണ് (46) മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സനൽകുമാർ ചൊവ്വാഴ്ച പുലർച്ചയാണ് മരിച്ചത്.

ഞായറാഴ്ച രാത്രി 10ഓടെ കരിവെള്ളൂർ കൂക്കാനത്താണ് സംഭവം നടന്നത്. കൂക്കാനം മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ വലിയ വളപ്പിൽ പ്രഭാകരന്റെ ഭാര്യ പി. പത്മിനി (56), മകൾ പി. പ്രജിഷ (37) എന്നിവരെയാണ് പ്രജിഷയുടെ ഭർത്താവായ സനൽകുമാർ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രജിഷയുടെ പിതാവ് വി.വി. പ്രഭാകരന്റെ പരാതിയിൽ സനൽ കുമാറിനെ (46)തിരെ പയ്യന്നൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.

പത്മിനിയും പ്രജിഷയും ഭക്ഷണം കഴിക്കുന്നതിനിടെ എത്തിയ സനൽകുമാർ കൈയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് പുറത്തേക്കോടിയ പ്രതി സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് പറയുന്നു. ഘനശ്യാം, നിദാസ എന്നിവരാണ് സനൽ കുമാറിന്റെ മക്കൾ.

Tags:    
News Summary - Kannur Man Dies After Attempting Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.