തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ കലങ്ങിമറിഞ്ഞുനിൽക്കുകയാണ് കണ്ണൂ ർ മണ്ഡലം. എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികളുടെ നേർയുദ്ധം നടക്കുന്ന മണ്ഡലത്തിൽ ഇക് കുറി ആർക്കാണ് കൂടുതൽ ശക്തിയെന്നത് വ്യക്തമല്ല. എന്നാൽ, മോദിവിരുദ്ധ വികാരം ന്യൂനപ ക്ഷ കേന്ദ്രങ്ങളിൽ ശക്തമായത് കെ. സുധാകരന് നേരിയ മേൽക്കൈ നൽകുന്നുണ്ട്. എന്നിരുന്നാലും കാറ്റിെൻറ ദിശ പൂർണമായി നിശ്ചയിക്കാനാവുന്ന തരത്തിലല്ല കണ്ണൂരിലെ കാര്യങ്ങൾ.
നേരത്തേ പ്രചാരണം തുടങ്ങി മുന്നേറിയ ശ്രീമതിക്കൊപ്പമെത്താൻ യു.ഡി.എഫ് കേന്ദ്രത്തിൽ ചലനങ്ങളുണ്ടാക്കിയത് അയൽ മണ്ഡലത്തിൽ മത്സരിക്കുന്ന രാഹുലിെൻറ സാന്നിധ്യം തന്നെ. മോദിവിരുദ്ധത മുൻനിർത്തി പല സംഘടനകളും പിന്തുണ നൽകിയതും കണ്ണൂരിൽ യു.ഡി.എഫിന് ഇന്ധനമായി. വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് കെ. സുധാകരന് അപ്രതീക്ഷിത ഇടങ്ങളിൽ നിന്നുള്ള വോട്ടുകളും വന്നുചേരുമെന്ന് യു.ഡി.എഫ് കരുതുന്നു. ബി.ജെ.പി കെ. സുധാകരന് അനുകൂലമായി വോട്ടുകൾ മറിക്കുമെന്നാണ് സി.പി.എം ആരോപണം. മണ്ഡലത്തിൽ സ്വാധീനമുള്ള സി.കെ. പത്മനാഭൻ സ്ഥാനാർഥിയായിട്ടും ബി.ജെ.പി പ്രചാരണം തണുത്തതിനു പിന്നിൽ ഇതാണെന്നും ബി.ജെ.പിയല്ല, സി.പി.എമ്മാണ് പ്രധാന ശത്രുവെന്ന് കെ. സുധാകരൻ പറഞ്ഞതിനു പിന്നിൽ ചാഞ്ഞുനിൽക്കുന്ന ഇൗ വോട്ടുകളാണെന്നും സി.പി.എം പറയുന്നു.
കേന്ദ്രത്തിൽ ഒന്നും ചെയ്യാനാവില്ലെന്ന പ്രചാരണത്തെ ന്യൂനപക്ഷത്തിെൻറ സംരക്ഷകരെന്ന നിലപാടുയർത്തിയാണ് സി.പി.എം പ്രതിരോധിക്കുന്നത്. എം.പിയെന്ന നിലയിൽ ജനനായികയായി ഉയർന്ന ശ്രീമതിയുടെ പ്രതിച്ഛായ ഇത്തവണ കൂടുതൽ ഗുണം ചെയ്യുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. സ്ത്രീകളുടെയും പാർട്ടിയിതര വോട്ടുകളിൽ വലിയൊരു ഭാഗവും സ്വന്തമാക്കാൻ ടീച്ചറുടെ വ്യക്തിത്വം വഴിയൊരുക്കുമെന്നും എൽ.ഡി.എഫ് കരുതുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. സുധാകരനെ പി.കെ. ശ്രീമതി പരാജയപ്പെടുത്തിയത് 6566 വോട്ടുകൾക്കാണ്. എന്നാൽ, അതിനുശേഷമുള്ള നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മണ്ഡലത്തിൽ മൊത്തം ലഭിച്ച ലീഡ് ഒരു ലക്ഷത്തിലധികമാണ്. തളിപ്പറമ്പ്, മട്ടന്നൂർ മണ്ഡലങ്ങളിൽ യു.ഡി.എഫിേൻറത് ദുർബല സ്ഥാനാർഥികളായിരുന്നുവെങ്കിലും ഇൗ ലീഡ് മറികടന്നുവേണം യു.ഡി.എഫിന് വിജയിക്കാൻ. കണ്ണൂർ, അഴീക്കോട്, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽനിന്ന് ഇക്കുറിയും എൽ.ഡി.എഫ് ലീഡ് പ്രതീക്ഷിക്കുന്നില്ല. എന്നാൽ ധർമടം, മട്ടന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ നിന്ന് ലഭിക്കുന്ന വോട്ടുകൾ ധാരാളമാകുമെന്നാണ് ഇവരുടെ കണക്കൂകൂട്ടൽ. പ്രവാസി വോട്ടുകളും ഇൗ തെരഞ്ഞെടുപ്പിൽ നിർണായകമാകും. അപ്രതീക്ഷിത അട്ടിമറികളുണ്ടായ മണ്ഡലമാണ് കണ്ണൂർ. ഒരിക്കൽ വിജയിച്ചവരെ വീണ്ടും ജയിപ്പിച്ച മണ്ഡലവും. അതിന് അപവാദമായത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ തോറ്റതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.