കണ്ണൂർ കോളജിലെ റാഗിങ്: ആറു സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ

കണ്ണൂർ: കാഞ്ഞിരോട് നെഹർ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയെ റാഗിങ് ചെയ്ത സംഭവത്തിൽ ആറു സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ. ഇന്ന് പുലർച്ചെ വീടുകളില്‍ നിന്നാണ് ആറു പേരെയും ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കോളജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് റാഗിങ്ങിനും മർദനത്തിനും പിന്നിൽ സീനിയർ വിദ്യാർഥികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ക്കെതിരെ റാഗിങ് കുറ്റവും ചുമത്തിയിട്ടുണ്ട്.

രണ്ടാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർഥി പി. അൻഷാദിനെയാണ് മൂന്നാം വർഷ വിദ്യാർഥികൾ റാഗിങ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ അൻഷാദിനെ സീനിയർ വിദ്യാർഥികൾ ശുചിമുറിയിൽ കൊണ്ടു പോയി മർദിക്കുകയായിരുന്നു.

ക്ലാസിലെ പെൺകുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ചും കൈയ്യിലുള്ള പണം ആവശ്യപ്പെട്ടുമായിരുന്നു മർദനം. മർദനത്തിൽ അവശനായ അൻഷാദിന് മണിക്കൂറുകൾക്ക് ശേഷം ആശുപത്രിയിൽ വെച്ചാണ് ബോധംവീണത്. 

Tags:    
News Summary - Kannur college ragging: Six senior students in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.