Posted On
date_range Updated On
date_range കണ്ണൂർ വിമാനത്താവളം: സുരക്ഷ പരിശോധന ഏപ്രിലിൽ
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിെൻറ സുരക്ഷ പരിശോധന ഏപ്രിലിൽ നടക്കും. എയർപോർട്ട് അതോറിറ്റി, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി എന്നിവയുടെ അന്തിമപരിശോധനയാണ് നടക്കുക. സെക്യൂരിറ്റി കമ്മിറ്റിയുടെ യോഗവും ഏപ്രിലിൽ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഇ.പി. ജയരാജനെ അറിയിച്ചു. റൺവേയുടെയും വിമാന പാർക്കിങ് ഏരിയയുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്. കേന്ദ്ര സർക്കാറിെൻറ ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തി മേഖല സർവിസ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.