മന്ത്രിയെ അവഗണിച്ചിട്ടില്ല; ശിവഗിരിയിൽ വിളക്ക്​ കൊളുത്തിയത്​ ഹിന്ദു ആചാരപ്രകാരം -കണ്ണന്താനം

തിരുവന്തപുരം: ശിവഗിരി തീർഥാടന സർക്യൂട്ട്​ ഉദ്​ഘാടനത്തിന്​ നിലവിളിക്കിന്​ തിരി​െകാളുത്തിയ വിവാദത്തിൽ മറുപ ടിയുമായി കേന്ദ്രമന്ത്രി അൽഫോൺസ്​ കണ്ണന്താനം​. ശിവഗിരിയിൽ നടന്ന ഉദ്​ഘാട ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്ര നെയും എം.പി എ.സമ്പത്തിനെയും സാക്ഷി നിർത്തി വിളക്കി​​​െൻറ മുഴുവൻ തിരികളും കണ്ണന്താനം തനിച്ച്​ കൊളുത്തിയതാണ്​ വിവാദമായത്​.

ശിവഗിരി പദ്ധതിയുമായി ബന്ധപ്പെട്ട്​ നേരത്തെയുണ്ടായ വിവാദങ്ങൾക്ക്​ പിറകെ കണ്ണന്താനം മന്ത്ര ിക്ക്​ കൊടുത്ത പണിയാണിത്​ എന്നതരത്തിൽ ഒരു മാധ്യമത്തിൽ വാർത്ത ഉണ്ടായിരുന്നു. എന്നാൽ ഇൗ വാർത്ത ശരിയല്ലെന്നും ലേഖകൻ സ്വന്തം ചിന്തകൾ എഴുതിപ്പിടിപ്പിച്ചതാണെന്നും കണ്ണന്താനം ഫേസ്​ബുക്ക്​ പോസ്​റ്റിൽ വിശദീകരിച്ചു.

ഹി ന്ദു ആചാരപ്രകാരം ശുഭകാര്യത്തിന്​ ആരംഭം കുറിക്കു​ന്നതിനായി നിലവിളക്ക്​ കൊളുത്തു​േമ്പാൾ എല്ലാ തിരികളും ഒരു വ്യക്​തി തന്നെയാണ്​ തെളിയിക്കേണ്ടതെന്നും അതു പ്രകാരമാണ്​ താൻ വിളക്ക്​ തെളിയിച്ചതെന്നും കണ്ണന്താനം വ്യക്​തമാക്കി.

വിളക്കിലെ ആദ്യ തിരിതെളിയിച്ച്​ വിശുദ്ധാനന്ദ സ്വാമിക്ക്​ നൽകിയപ്പോൾ അദ്ദേഹം സ്വീകരിച്ചില്ല. ശുഭാരംഭത്തിന്​ ഒരാൾ മാത്രമാണ്​ തിരിതെളിയി​ക്കേണ്ടതെന്ന്​ അദ്ദേഹം പറയുകയും കടകംപള്ളി അത്​ അനുകൂലിക്കുകയും ചെയ്​തുവെന്നും കണ്ണന്താനം പറഞ്ഞു. ​

ഫേസ്​ബുക്ക്​ പോസ്​റ്റി​​​െൻറ പൂർണ രൂപം

ഇന്ന് ശിവഗിരിയിൽ സ്വദേശ് ദർശൻ പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന ഉദ്‌ഘാടനത്തിനു ഞാൻ നിലവിളക്ക് കൊളുത്തിയത് പരാമർശിച്ച് ഒരു ഓൺലൈൻ മാധ്യമം പുറത്തുവിട്ട വാർത്തയാണ് ഈ പോസ്റ്റിനു ആധാരം. ബാലിശമായ ആ വാർത്ത മറുപടി അർഹിക്കുന്നില്ലെങ്കിലും ഹൈന്ദവ ആചാരങ്ങളെ സംബന്ധിച്ച് ആ വർത്തയെഴുതിയ വ്യക്തിയുടെ അജ്ഞത മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനുള്ള ബാധ്യത എനിക്കുമുണ്ടെന്നു വിശ്വസിക്കുന്നതുകൊണ്ടാണ് ഞാനൊരു വിശദികരണത്തിനു മുതിരുന്നത് .

ശിവഗിരിയിൽ ഉദ്‌ഘാടനവേളയിൽ മന്ത്രിക്കും എംപിക്കും അവസരം കൊടുക്കാതെ എന്റെ അരിശം തീർക്കാനാണ് ഞാൻ നിലവിളക്കിന്റെ എല്ലാ തിരിയും ഒറ്റയ്ക്ക് കത്തിച്ചുവെന്നാണ് മേൽ പ്രതിപാദിച്ച ഓൺലൈൻ മാധ്യമം പറയുന്നത്. എല്ലാ തിരിയും ഞാൻ തന്നെ തെളിച്ചത് അരിശം മൂലമാണെന്ന് ലേഖകൻ അങ്ങ് തീരുമാനിച്ചു കളഞ്ഞു. എന്തെങ്കിലും വാർത്ത കൊടുക്കുമ്പോൾ മാധ്യമപ്രവർത്തകർ തങ്ങളുടെ മനസിൽ തോന്നുന്നതല്ല എഴുതേണ്ടത് മറിച്ച് എഴുതാൻ പോകുന്ന വിഷയത്തെ കുറിച്ച് വിശദമായി അന്വേഷിച്ചാണ് എഴുതേണ്ടത്. അതാണ് ശരിയായ മാധ്യമ ധർമ്മം.

ഒരു നല്ല കാര്യത്തിന്റെ ആരംഭം കുറിയ്ക്കാനായി നിലവിളക്കു കൊളുത്തുമ്പോൾ അതിലെ എല്ലാ തിരികളും ഒരു വ്യക്തി തന്നെയാണ് തെളിയിക്കേണ്ടത് എന്നാണ് ഹൈന്ദവ ശാസ്ത്രങ്ങൾ പറയുന്നത്. ക്ഷേത്ര വിജ്ഞാന കോശത്തിലും ഇതിനെ കുറിച്ച് ദീർഘമായി പ്രതിപാദിച്ചിട്ടുണ്ട്.

ഞാൻ വിളക്കിലെ ആദ്യ തിരി തെളിയിച്ചു വിശുദ്ധാനന്ദ സ്വാമിജിക്ക് ദീപം നൽകുമ്പോൾ അദ്ദേഹം അത് വാങ്ങാൻ വിസമ്മതിക്കുകയും ഒരു കാര്യത്തിന്റെ ശുഭാരംഭത്തിന് ഒരാൾ മാത്രം വിളക്ക് കത്തിച്ചാൽ മതിയെന്ന് അദ്ദേഹം പറയുകയും ചെയ്തു. സ്വാമിജിയുടെ വാക്കുകൾ അവിടെ സന്നിഹിതനായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുകൂലിക്കുകയും ചെയ്തു. കൂടാതെ നിലവിളക്കിൽ ആദ്യം തെളിയിക്കേണ്ടത് വടക്കു കിഴക്ക് ദിക്കിലെ തിരിയായിരിക്കണമെന്നും ശാസ്ത്രം പറയുന്നു. വടക്കു കിഴക്കിൽ നിന്ന് തുടങ്ങി ഇടതു വശത്തുകൂടി കത്തിച്ചു വടക്ക് എത്തണമെന്നാണ് ഹൈന്ദവ പ്രമാണങ്ങൾ പറയുന്നത്. അത് പ്രകാരമാണ് ഞാൻ വിളക്കിലെ തിരി ഒറ്റയ്ക്ക് തെളിയിച്ചത്.

ലേഖകന്മാരുടെ മനസ്സിൽ തോന്നുന്നതെന്തും എഴുതിപ്പിടിപ്പിക്കാനുള്ള തിട്ടയായി മാറുകയാണോ ചില ഓൺലൈൻ മാധ്യമങ്ങൾ എന്ന് ഈ അടുത്തക്കാലത്ത് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ കാണുമ്പോൾ തോന്നിപ്പോവുകയാണ്.

Tags:    
News Summary - Kannanthanam On Shivgiri Lamp Lightning Dispute - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.