കൊച്ചി: ഡല്‍ഹിയിലെ ചെങ്കോട്ടയുടെ പരിപാലനം ഡാല്‍മിയ ഗ്രൂപ്പിന് കൈമാറിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം. കെട്ടിടം തീറെഴുതി നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാെണന്ന് അദ്ദേഹം പറഞ്ഞു. പരിപാലന ചുമതല മാത്രമാണ് ഡാല്‍മിയ കമ്പനിക്ക് നല്‍കിയത്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ചരിത്രം വിസ്മരിച്ചാണ്.
പൈതൃക സ്മാരകങ്ങളുടെ നടത്തിപ്പിന് സ്വകാര്യ കമ്പനികളെ പങ്കാളികളാക്കുന്നതില്‍ തെറ്റില്ലെന്ന് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നിലപാട് വ്യക്തമാക്കിയത് കോണ്‍ഗ്രസുകാര്‍ മറക്കുന്നു. ചരിത്ര സ്മാരകങ്ങള്‍ കാത്ത് സംരക്ഷിക്കുന്നതില്‍ സര്‍ക്കാറുകള്‍ പരാജയമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഇത്തരമൊരു നടപടിയില്‍ തെറ്റില്ലെന്നും അല്‍ഫോൻസ് കണ്ണന്താനം പറഞ്ഞു.
ചെങ്കോട്ട പോലുള്ള സ്മാരകങ്ങള്‍ കാണാന്‍ വര്‍ഷന്തോറും ലക്ഷക്കണക്കിന് വിദേശികളാണ് എത്തുന്നത്. അവര്‍ക്ക് ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കാൻ കേന്ദ്രസര്‍ക്കാറിന് സാധിക്കുകയില്ല. അതുകൊണ്ടാണ് പരിപാലന ചുമതല സ്വകാര്യ കമ്പനിക്ക് നല്‍കിയത്. ആധുനിക നിലവാരത്തിലുള്ള ടോയ്‌ലറ്റുകളും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയാല്‍ മാത്രമേ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കൂവെന്ന് വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.