സി.പി.എമ്മിൽ ആരൊക്കെ മാവോവാദികളെന്ന് അവർതന്നെ പറയണം -കാനം

കോഴിക്കോട്: സി.പി.എമ്മിൽ ആരൊക്കെ മാവോവാദികളെന്ന് പറയേണ്ടത് അവർതന്നെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോഴിക്കോട്ട് അറസ്​റ്റിലായ രണ്ട് സി.പി.എമ്മുകാർ മാവോവാദികളാണെന്ന മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ പ്രസ്താവനയെപ്പറ്റി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യു.എ.പി.എ കരിനിയമം തന്നെയാണ്​. കോഴിക്കോട്ട് അറസ്​റ്റിലായവർ നിരപരാധിയാണോയെന്ന് പൊലീസ് തീരുമാനിക്കട്ടെ. കേരള സർക്കാർ യു.എ.പി.എ പ്രയോഗിക്കാൻ പാടില്ല എന്ന നിലപാടാണ് സി.പി.ഐക്കുള്ളത്​.

കേരളത്തിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന ധവളപത്രം കേന്ദ്ര സർക്കാറി​​​െൻറ നടപടികൾ മൂലമുള്ള പ്രശ്നങ്ങൾ സൗകര്യപൂർവം വിസ്മരിക്കലാണ്. പൗരത്വ ഭേദഗതി ബിൽ രാജ്യത്ത് നടപ്പാക്കരുത് എന്നുതന്നെയാണ് നിലപാട്. ഇത് മുസ്​ലിംകൾക്ക് എതിരെയുള്ളതാണ്. മതത്തി​​​െൻറ അടിസ്ഥാനത്തിൽ രാജ്യത്തെ പൗരന്മാരെ നിശ്ചയിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്​ അംഗീകരിക്കാൻ കഴിയില്ല -കാനം പറഞ്ഞു.

Tags:    
News Summary - kanam rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.