സി.ബി.ഐ വി. മുരളീധരന്‍റെ കുടുംബ സ്വത്തല്ല; സർക്കാറിന്‍റെ അറിവോടെയേ കേസ് ഏറ്റെടുക്കാവൂ -കാനം

തിരുവനന്തപുരം: സി.ബി.ഐ അന്വേഷണം വിലക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ വിമർശിച്ച കേന്ദ്രമന്ത്രി വി. മുരളീധരന് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.ബി.ഐ വി. മുരളീധരന്‍റെ കുടുംബ സ്വത്തല്ലെന്ന് കാനം പറഞ്ഞു. രാജ്യത്തിന്‍റെ അന്വേഷണ ഏജൻസിയാണ്. സി.ബി.ഐ അന്വേഷണം നടത്തുന്നുണ്ടെങ്കിൽ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരെയും അന്വേഷണം നടത്തേണ്ടതല്ലേയെന്നും കാനം ചോദിച്ചു.

സംസ്ഥാന സർക്കാറിന്‍റെ അറിവോടെ മാത്രമേ സി.ബി.ഐ കേസ് ഏറ്റെടുക്കാവൂവെന്ന് കാനം പറഞ്ഞു. സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസുകൾ സി.ബി.ഐ ഏറ്റെടുക്കുന്നത് ശരിയല്ല. സർക്കാർ ആവശ്യപ്പെടുന്ന കേസുകൾ ഏറ്റെടുക്കുന്നില്ലെന്നും ഇതിൽ വിവേചനം കാണിക്കുന്നുണ്ടെന്നും കാനം പറഞ്ഞു.

കശുവണ്ടി വികസന കോർപറേഷന്‍റെ തോട്ടണ്ടി അഴിമതി കേസിൽ വിചാരണക്ക് സർക്കാർ അനുമതി നിഷേധിച്ചതിൽ തെറ്റില്ല. വിചാരണ ചെയ്യണമെങ്കിൽ സംസ്ഥാന സർക്കാറിന് കൂടി പൂർണബോധ്യമുണ്ടാകണമെന്നും കാനം ചൂണ്ടിക്കാട്ടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.