തിരുവനന്തപുരം: പ്രളയ അനുഭവങ്ങളിൽ നിന്ന് പാഠമുൾകൊണ്ട് പരിസ്ഥിക്ക് ഇണങ്ങുന്ന വികസനം നടപ്പാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
ഗാഡ്ഗിലിന്‍റെ നിഗമനങ്ങൾ തെറ്റെന്ന് ഇടതുപക്ഷം കരുതുന്നില്ല. ജനവാസ മേഖലകൾ സംബസിച്ചാണ് തർക്കമുള്ളത്. ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ നയം നടപ്പിലാക്കലാണ് ഉദ്യോഗസ്ഥന്‍റെ ജോലി. പി എച്ച് കുര്യനെതിരെ കൃഷി മന്ത്രി കത്ത് നൽകിയിട്ടുണ്ട്. പി.കെ ശശി വിവാദം സി.പി.എമ്മിന്‍റെ ആഭ്യന്തര പ്രശ്നമാണ്. പി.സി ജോർജിന്‍റെ പരാമർശം പൊതുപ്രവർത്തകന് ചേർന്നതല്ല. കന്യാസ്ത്രീ പീഡന കേസിൽ പൊലീസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.