തങ്ങൾക്ക് ആരുടേയും ഉപദേശം വേണ്ട; കോടിയേരിക്ക് കാനത്തിന്‍റെ മറുപടി

കൊല്ലം: ദേശാഭിമാനി ദിനപത്രത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ ലേഖനത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മറുപടി. കോലീബി സഖ്യത്തിന് സി.പി.ഐയെ കിട്ടില്ല. വഴിയില്‍ കിടക്കുന്ന തൊപ്പി എടുത്ത് തലയില്‍ വെക്കുന്ന സ്വഭാവം സി.പി.ഐക്കില്ല. ലോ അക്കാദമിയില്‍ സമരം ചെയ്തത് സി.പി.ഐ അല്ല, എ.ഐ.എസ്.എഫാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ദേശാഭിമാനിയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തോടുളള പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു കാനത്തിന്‍റെ മറുപടി. ദേശാഭിമാനി ലേഖനത്തില്‍ കോടിയേരി പറയുന്നത് തങ്ങളെക്കുറിച്ചാണോ എന്നറിയില്ല. ഏതായാലും തങ്ങൾക്ക് ആരുടെയും ഉപദേശം വേണ്ടെന്നും കാനം പറഞ്ഞു.  

ലോ അക്കാദമി സമരത്തിന്‍റെ മറവിൽ കോ- ലീ- ബി സഖ്യമുണ്ടാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും ബിജെപിയുടെ കെണിയിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾ വീണു പോയെന്നുമായിരുന്നു കോടിയേരി ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. ലോ അക്കാദമി സമരം ഇടത് സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമായിരുന്നു. ബി.ജെ.പിയുടെ കെണിയിൽ മറ്റ് പാർട്ടികൾ വീണു. ഇടതു പാർട്ടികളുടെ ഐക്യം അസ്ഥിരപ്പെടുത്തുന്ന നീക്കം ആരുടെയും ഭാഗത്ത് നിന്നും ഉണ്ടാവരുതെന്ന് ലേഖനത്തിൽ കോടിയേരി വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Kanam Rajendran against Kodiyeri blakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.