ഗ്രാമന്യായാലയം അനുമതി നൽകി; കനകദുർഗ​ ഭർതൃവീട്ടിൽ കയറി

പുലാമന്തോൾ (മലപ്പുറം): ശബരിമല ദർശനത്തെത്തുടർന്ന്​ എതിർപ്പ്​ നേരിടേണ്ടിവന്ന അങ്ങാടിപ്പുറം സ്വദേശിനി കനകദുർഗ ​ പുലാമന്തോൾ ഗ്രാമന്യായാലയം അനുമതി നൽകിയതോടെ ഭർതൃവീട്ടിൽ പ്രവേശിച്ചു. ഭർത്താവ് കൃഷ്ണനുണ്ണി പൊലീസിന് താക്കോ ൽ കൈമാറിയ ശേഷം കുട്ടികളുമായി വീട്ടിൽനിന്ന്​ പോയി. സി.ഐ ടി.എസ്​. ബിനു, എസ്.ഐമാരായ മഞ്ജിത് ലാൽ, ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തോടൊപ്പമാണ് കനകദുർഗ വീട്ടിലെത്തിയത്.

ഭർതൃവീട്ടിൽ പ്രവേശിക്കാനും കുട്ടികൾക്കൊപ്പം കഴിയാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗാർഹികപീഡന നിരോധന നിയമപ്രകാരം നൽകിയ പരാതിയിലാണ് ചൊവ്വാഴ്​ച അനുകൂലവിധിയുണ്ടായത്​. കനകദുർഗയെ വീട്ടിൽ കയറ്റുന്നതിൽ ഭർത്താവും കുടുംബാംഗങ്ങളും എതിർപ്പറിയിച്ചിരുന്നു. തുടർന്ന്​ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയാണ്​ പുലാമന്തോളിലെ ഗ്രാമകോടതിയിലേക്ക് കൈമാറിയിരുന്നത്​.

ചൊവ്വാഴ്ച വൈകീട്ടാണ്​ ഭർതൃവീട്ടിൽ പ്രവേശിക്കുന്നതിന് കോടതി അനുമതി നൽകുന്നതായി കനകദുർഗയുടെ അഭിഭാഷകയുടെ സാന്നിധ്യത്തിൽ പ്രഖ്യാപനമുണ്ടായത്. ശബരിമല ദർശനശേഷം കനകദുർഗ താമസിച്ച സ്ഥലങ്ങളെക്കുറിച്ചുള്ള എതിർകക്ഷികളുടെ പരാമർശങ്ങൾ ഇൗ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രസക്തമല്ലെന്ന്​ ഗ്രാമന്യായാലയം നിരീക്ഷിച്ചു. ഇത്​ സംബന്ധിച്ച മറ്റ്​ കേസുകൾ അടുത്തമാസം 11ന് പരിഗണിക്കും.

Tags:    
News Summary - Kanakadurga Entered Home-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.