പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ അങ്ങാടിപ്പുറം സ്വദേശിനി കനകദുര്‍ഗക്കെതിരെ ഭര്‍തൃമാതാവ് പാറക്കോട്ട് സുമതിയമ്മയുടെ പരാതിയിൽ പെരിന്ത ൽമണ്ണ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വീട്ടില്‍ മടങ്ങിയെത്തിയ കനകദുര്‍ഗ തന്നെ മര ്ദിച്ചെന്ന് സുമതിയമ്മ പരാതി നൽകിയിരുന്നു. ഇവർ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച ആശുപത്രി വിടുമെന്നാണ് സൂചന.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനടുത്തെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ ഏഴരക്കായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം. സുമതിയമ്മ പട്ടികകൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചെന്ന കനകദുര്‍ഗയുടെ പരാതിയിൽ നേരത്തെ കേസെടുത്തിരുന്നു.
കനകദുര്‍ഗ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ ചൊവ്വാഴ്ച രാത്രി ഇവരുടെ സമീപം ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ദീപങ്ങളുമായി നാമജപം സംഘടിപ്പിച്ചു. ജില്ല കൺവീനർ കെ. ഭാസ്കരൻ, ബി.ജെ.പി സംസ്ഥാന കൗൺസിലർ കെ.പി. വാസു തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.