കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയെൻറ ഭാര്യ കമലക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് െമഡിക്കൽ കോളജിൽ ചികിത്സയിലുള്ള ചെറുമകൻ ഇഷാനെ പരിചരിക്കാൻ കൂട്ടുനിൽക്കുകയായിരുന്നു കമല. കഴിഞ്ഞ ദിവസമാണ് ഇവർക്ക് ചുമയും നേരിയ ലക്ഷണങ്ങളും കണ്ടത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ, മറ്റ് പ്രശ്നങ്ങളൊന്നും ഇവർക്കിെല്ലന്ന് പരിശോധിക്കുന്ന ഡോക്ടർമാർ അറിയിച്ചു.
അതേസമയം, അഡ്വ. പി.എ. മുഹമ്മദ് റിയാസിെൻറ പിതാവ് പി.എം. അബ്ദുൽ ഖാദർ കോവിഡ് ബാധിച്ച് ഐ.സി.യുവിൽ ചികിത്സയിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. അദ്ദേഹത്തിന് ഓക്സിജൻ നൽകുന്നുണ്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല.
മുഖ്യമന്ത്രിയും മകളും മരുമകനും ഗൺമാനുമടക്കം ചികിത്സയിലും ക്വാറൻറീനിലുമുള്ള മറ്റുള്ളവർക്കൊന്നും ലക്ഷണങ്ങളോ പ്രശ്നങ്ങളോ ഇല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയും ചെറുമകനും ഏപ്രിൽ എട്ടിനാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ചെറുമകനെ പരിചരിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ഭാര്യ കമല ആശുപത്രിയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.