അ​നാ​ഥാ​ല​യ​ത്തി​ലെ കു​ട്ടി​ക​ൾ  പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വം:  പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു


കൽപറ്റ: അനാഥാലയത്തിലെ വിദ്യാർഥിനികൾ സമീപത്തെ വ്യാപാര സ്ഥാപനത്തിൽ പീഡിപ്പിക്കപ്പെട്ട  സംഭവത്തിൽ ആറുപ്രതികളെ പെൺകുട്ടികൾ തിരിച്ചറിഞ്ഞു. 
മുട്ടിൽ സ്വദേശികളായ വിളഞ്ഞിപ്പിലാക്കൽ വീട്ടിൽ നാസർ (42), പിലാക്കൽവീട്ടിൽ ജുലൈബ് (27), അരീക്കൽവീട്ടിൽ ജുമൈദ് (27), നെല്ലിക്കൽ മുസ്തഫ (27), ഒാണാട്ട് ഹൗസിൽ മുഹമ്മദ് റാഫി (27), നെയ്യൻവീട് അഷ്കർ (27) എന്നിവരെയാണ് കുട്ടികൾ തിരിച്ചറിഞ്ഞത്. വൈത്തിരി ജയിലിൽ ബത്തേരി രണ്ടാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റി​െൻറ നേതൃത്വത്തിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്. പോക്സോ, മാനഭംഗം തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.

Tags:    
News Summary - kalppatta rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.