തൃശൂർ: ഗ്രേഡ് പരിഷ്കരിച്ചതോടെ യക്ഷഗാനത്തിൽ കാസർകോടിെൻറ കുത്തക തകർക്കാനായ സന്തോഷത്തിലാണ് മറ്റു ജില്ലക്കാർ. നേരത്തേ യക്ഷഗാനത്തിൽ രണ്ടു മുതൽ സ്ഥാനങ്ങൾക്കാണ് 13 ജില്ലക്കാർ മത്സരിച്ചിരുന്നത്. മാന്വൽ പരിഷ്കാരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ഇല്ലാതായി ഗ്രേഡ് വന്നതാണ് ഇക്കൂട്ടരെ സന്തോഷിപ്പിക്കുന്നത്. കർണാടകയുടെ സാംസ്കാരിക തനിമയോതുന്ന കലാരൂപം കന്നട മാധ്യമത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ചാരുതയോടെ അവതരിപ്പിക്കാനാവും. അതുകൊണ്ടുതന്നെ മറ്റ് ടീമുകൾക്ക് കാസർകോടിനെ കവച്ചുവെക്കാൻ കഴിഞ്ഞിരുന്നില്ല.
ഇങ്ങനെയാെണങ്കിലും 14 ജില്ലകൾക്കും പരിശീലകർ കാസർകോട്ടുനിന്ന് തന്നെയാണ്. ഉപജില്ല, ജില്ല, സംസ്ഥാനം എന്നിങ്ങനെ ഒന്നരലക്ഷം രൂപ വരെയാണ് പരിശീലനത്തിന് വാങ്ങുന്നത്. വിവിധ സർവകലാശാലകളിൽനിന്ന് വരെ യക്ഷഗാനത്തിൽ ബിരുദധാരികളാണ് എത്തുന്നത്. ഒമ്പത് ജില്ലകളിൽനിന്നും ടീമിനെ ഒരുക്കി മാധവ ചാകാര്യാണ് പരിശീലകരിൽ വമ്പൻ. പക്ഷേ, മത്സരം ഏറെ കടുത്തതാണ്. ആറുകിലോ വരെ വരുന്ന കിരീടം അടക്കം വെച്ചാണ് കുട്ടികൾ മത്സരിേക്കണ്ടത്. അരമണിക്കൂറിൽ അധികം ഇത്തരം കിരീടം വെച്ചാൽ കുട്ടികൾക്ക് തലവേദനയടക്കം വരും.
തലച്ചോറിലെ രക്തയോട്ടത്തെ ഇത് ബാധിക്കാനും ഇടയുണ്ട്. അതുകൊണ്ടുതന്നെ മാന്വൽ പരിഷ്കരണത്തിൽ മത്സര ഉൗഴം അടക്കം കാര്യങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. സംഗീതനാടക അക്കാദമിയിൽ ഒരുക്കങ്ങൾ പാളിയതിനാൽ 12ന് ശേഷമാണ് മത്സരം തുടങ്ങാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.