തൃശൂർ: 17 ദിവസത്തെ വേദന റിൻസിയ കടിച്ചമർത്തിയത് ഇൗ ആഹ്ലാദ പരിസമാപ്തിക്കാണ്. ഡിസംബർ 22ലെ അപകടം അതുകൊണ്ടുതന്നെ ഇപ്പോൾ മധുരനൊമ്പരമാണ്. എച്ച്.എസ്.എസ് വിഭാഗം നാടൻപാട്ടിൽ എ ഗ്രേഡ് നേടിയ പ്രകടനം നടത്തുേമ്പാൾ കാലിെൻറ വേദനയവൾ പാടെ മറന്നു. പരിശീലനത്തിനായി മാതാവ് സഫിയക്കൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുേമ്പാൾ നായ് കുറുകെ ചാടിയുണ്ടായ അപകടത്തിലാണ് ഇടതുകാൽ ഒടിഞ്ഞത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്ലാസ്റ്റർ ഇടണമെന്നാണ് ഡോക്ടർ പറഞ്ഞത്. പ്ലാസ്റ്ററിട്ടാൽ അനങ്ങാതെ കിടക്കണം.
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ നാടൻപാട്ട് മത്സരകാര്യം പറഞ്ഞതോടെ വേദന സഹിക്കാനാവുമോ എന്നായി േചാദ്യം. കലോത്സവത്തിൽ അവസാന അവസരം നഷ്ടപ്പെടുത്താനാവില്ലെന്ന തിരിച്ചറിവിൽ എന്തുവേദനയും സഹിക്കാമെന്ന് കുഴൽമന്ദം സ്കൂളിലെ പ്ലസ് ടുക്കാരിയുടെ മറുപടി. ഇേതാടെ ബാൻഡേജ് ചുറ്റി പരിശീലനം തുടരാൻ ഡോക്ടർ നിർദേശിച്ചു. പടികൾ കയറാനും നടക്കാനുമൊക്കെ ഉറച്ച പിന്തുണയുമായി കൂട്ടുകാരികളുമെത്തിയതോടെ വേദന അവൾക്കൊരു പ്രശ്നമല്ലാതായി. ഒപ്പം പാണൻപാട്ടിൽ വിജയഗാഥയുമായി. ഇനി നേരെ ആശുപത്രിയിലേക്കാണ് മടക്കം. തിരിച്ചെത്തുേമ്പാൾ പ്ലാസ്റ്റർ ഇടാമെന്ന് ഡോക്ടർക്ക് നൽകിയ വാഗ്ദാനം പാലിക്കാനുണ്ട്.
ചെനക്കത്തൂർ കാവിൽ പ്രചാരത്തിലുള്ള വെള്ളാട്ടുപൂതൻ ഉത്സവപ്പാട്ട് ഏഴംഗ സംഘത്തെ പരിശീലിപ്പിച്ചത് ആനപ്പാപ്പാനായ പുലാശ്ശേരി വേലായുധനാണ്. ഉത്സവപ്പാട്ടിൽ പുകൾപ്പെറ്റ ഗായകനാണ് അദ്ദേഹം. ഇത് അറിഞ്ഞാണ് ഇവരുടെ ഗുരുവായ ശ്രീജിത്ത് കാറൽമണ്ണ പരിശീലിപ്പിക്കാനായി അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.