കല്ലാച്ചിയില്‍ യൂത്ത് ലീഗ് പ്രകടനത്തിനിടെ സംഘര്‍ഷം; ഒരാൾക്ക് വെട്ടേറ്റു

നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ് ലം വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കല്ലാച്ചിയില്‍  നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയില്‍ സംഘര്‍ഷം. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി ഗ്രനേഡും കണ്ണീര്‍ വാതക ഷെല്ലും പ്രയോഗിച്ചു. അക്രമത്തത്തെുടര്‍ന്ന് കല്ലാച്ചിയില്‍ ബുധനാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ചൊവ്വാഴ്ച അഞ്ചരയോടെയാണ് യൂത്ത് ലീഗിന്‍െറ പ്രകടനം. കല്ലാച്ചി ലീഗ് ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കുമ്മങ്കോട് റോഡ് പരിസരത്ത് എത്തിയതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. പ്രകടനത്തിനിടെ അസ്ലം ഫോര്‍ ജസ്റ്റിസ് എന്ന പ്ളക്കാര്‍ഡുമായി ഒരു വിഭാഗം പ്രകടനത്തില്‍ കയറി പ്രകോപന മുദ്രാവാക്യം വിളിച്ചതോടെ നേതാക്കള്‍ ഇവരെ പ്രകടനത്തില്‍ നിന്ന് പുറത്താക്കി. ഇതിനിടെ നാദാപുരം സി.ഐ ജോഷി ജോസും സംഘവും സ്ഥലത്തത്തെി പ്രവര്‍ത്തകരെ പിരിച്ച് വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന് നേരെ കല്ളേറുണ്ടായത്. എണ്ണത്തില്‍ കുറവായ പൊലീസ് അക്രമികളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ സി.പി.എം ഓഫിസ് പരിസരത്ത് തടിച്ച് കൂടിയവരുടെ അടുത്തേക്ക് പോകാനുളള യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ശ്രമം നേതാക്കളിടപെട്ട് തടഞ്ഞു. ഇതിനിടെ സ്ഥലത്തത്തെിയ ഡിവൈ.എസ്.പിയും സംഘവും ലീഗ് പ്രവര്‍ത്തകരെ പിരിച്ച് വിടുന്നതിനിടയില്‍ മാര്‍ക്കറ്റ് റോഡില്‍ വെച്ച് പൊലീസിന് നേരെ അക്രമം ഉണ്ടായി.

സോഡ കുപ്പികളും കല്ലും പൊലീസിന് നേരെ എറിഞ്ഞതോടെ പൊലീസ് ലാത്തി വീശി ഗ്രനേഡും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. 20ഓളം ഗ്രനേഡുകളും ടിയര്‍ ഗ്യാസ് ഷെല്ലുകളുമാണ് പൊലീസ് ആക്രമികള്‍ക്കെതിരെ പ്രയോഗിച്ചത്. ഇതിനിടയില്‍ ടൗണിന്‍െറ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. രണ്ടര മണിക്കൂറിലധികം കല്ലാച്ചി ടൗണും മാര്‍ക്കറ്റ് റോഡും യുദ്ധക്കളമായി. സോഡകുപ്പികളും കല്ലും റോഡില്‍ നിറഞ്ഞു. രാത്രി ഏഴ് മണിയോടെ ഗ്രാമ പഞ്ചായത്ത് മെംബര്‍ നജ്മ ബീവിയുടെ മകന്‍ നിഹാല്‍ (19)ന് വെട്ടേറ്റു. ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അന്തിയേരി വിളക്കോട്ടുര്‍ സ്വദേശികളായ പുതുക്കോട്ടുമ്മല്‍ പ്രിന്‍സ് ലാല്‍ (22) പുതുവയല്‍ വീട്ടില്‍ സിംനേഷ് (23) എന്നിവരെ കല്ലാച്ചി ലീഗ് ഓഫിസ് പരിസരത്ത് വെച്ച് ആക്രമിക്കുകയും ഇവര്‍ സഞ്ചരിച്ച ബൈക്ക് തകര്‍ക്കുകയും ചെയ്തു. പെരിങ്ങത്തൂര്‍ അണിയാരം സ്വദേശികളായ അവനീത്(18), ശ്രുവില്‍ (21), രമിത്ത് (20) എന്നിവര്‍ക്കും മര്‍ദനമേറ്റു. പൊലീസുമായുളള സംഘര്‍ഷത്തിനിടയിലുണ്ടായ കല്ളേറില്‍ ലീഗ് നേതാവ് ചാമക്കാലില്‍ അബൂബക്കറിന് (38) പരിക്കേറ്റു. തലശ്ശേരിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന കക്കട്ട് വട്ടോളി സ്വദേശികളായ വലിയ പറമ്പത്ത് അനുരാഗ് (19) നമ്പുടി വയല്‍ വീട്ടില്‍ ശ്രീജേഷ് എന്നിവരെ മര്‍ദിക്കുകയും ബൈക്ക് തകര്‍ക്കുകയും ചെയ്തു.

കല്ലാച്ചി ടൗണില്‍ വെച്ച് വടകരക്ക് പോവുകയായിരുന്ന നാരായണ ബസ് എറിഞ്ഞ് തകര്‍ത്തു. എ.ആര്‍ ക്യാമ്പിലെ പൊലീസുകാരായ കൊയിലാണ്ടി സ്വദേശി രൂപേഷ് (30) പേരാമ്പ്ര സ്വദേശി അഷികുമാര്‍ (32), കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ കെ.കെ. ബിജു, വളയം എസ്.ഐ എം.സി. പ്രമോദ് എന്നിവര്‍ക്ക് കല്ളേറില്‍ പരിക്കേറ്റു.  ആവോലം കല്ലാച്ചി റോഡില്‍ പിക്അപ് ലോറിയും മാരുതി ഒമ്നി കാറും തകര്‍ത്തു. റൂറല്‍ എസ്.പി എന്‍. വിജയകുമാറിന്‍െറ നേതൃത്വത്തില്‍ ഡിവൈ.എസ്.പി കെ. ഇസ്മായില്‍, സി.ഐമാരായ ജോഷി ജോസ്, ടി. സജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

Tags:    
News Summary - kallachi cpm league coflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.