കക്കയം ഡാം: കൂടുതൽ ​വെള്ളം തുറന്നുവിടും

കോഴിക്കോട്​: കക്കയം ഡാമി​​​െൻറ വൃഷ്​ടിപ്രദേശത്ത് മഴ വളരെ ശക്തമായതിനാൽ കൂടുതൽ വെള്ളം തുറന്നുവിടാൻ സാധ്യതയുണ്ടെന്നും പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പരിസരവാസികളും ജാഗ്രത പാലിക്കണമെന്നും കക്കയം ഡാം സേഫ്റ്റി എക്സിക്യുട്ടിവ് എൻജിനീയർ അറിയിച്ചു.

കക്കയം ഡാം സൈറ്റ്​ റോഡ്​: പ്രവൃത്തി പുരോഗമിക്കുന്നു

ബാലുശ്ശേരി: മണ്ണും പാറക്കല്ലുകളും ഇടിഞ്ഞ്​ തകർന്ന കക്കയം ഡാംസൈറ്റ്​ റോഡ്​ പൂർവസ്​ഥിതിയിലാക്കാനുള്ള പ്രവൃത്തി തുടരുന്നു. കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലാണ്​ ഡാം സൈറ്റ്​ റോഡ്​ തകർന്നത്​. കംപ്രസർ ഉപയോഗിച്ച്​ കല്ലുകൾ പൊട്ടിച്ചു​മാറ്റുകയാണ്​. പാറപൊട്ടിച്ച്​ നീക്കി ചെറിയ വാഹനങ്ങൾക്ക്​ കടന്നു​പോകാനുള്ള സംവിധാനമൊരുക്കുകയാണ്​ ലക്ഷ്യം.

റോഡ്​ പൂർണമായും ഗാതാഗതയോഗ്യമാക്കാൻ ദിവസങ്ങൾ വേണ്ടിവരും. വശം മീറ്ററുകളോളം ഉയരത്തിൽ കെട്ടിയാലേ റോഡ്​ പൂർവസ്​ഥിതിയിലാകൂ. പൊതുമരാമത്ത്​ വകുപ്പി​​​െൻറ നേതൃത്വത്തിലാണ്​ ​േജാലി പുരോഗമിക്കുന്നത്​. താൽക്കാലികമായി നടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്​. 

Tags:    
News Summary - Kakkayam dam open Agian-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.