ഭിന്നശേഷിക്കാരെ മുഖ്യധാരയില്‍ എത്തിക്കും –മന്ത്രി രാമകൃഷ്ണന്‍

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് തുല്യനീതിയും സമത്വവും ഉറപ്പാക്കുമെന്നും അതിലൂടെ മുഖ്യധാരയിലത്തെിക്കുമെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാര്‍ക്കായുള്ള സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി ‘കൈവല്യ’യുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികനീതി വകുപ്പിന്‍െറ കണക്കുകള്‍ പ്രകാരം ജനസംഖ്യയുടെ 2.37 ശതമാനം ഭിന്നശേഷിക്കാരാണ്. ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും അവര്‍ക്ക് പ്രാപ്യമാക്കും. പ്രത്യേകകര്‍മപദ്ധതികള്‍ രൂപവത്കരിക്കും.

എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിനോട് ചേര്‍ന്ന് അവര്‍ക്കായി എംപ്ളോയബിലിറ്റി സെന്‍ററുകള്‍ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍, പലയിടങ്ങളിലും സ്ഥലപരിമിതി പ്രശ്നമാണ്. ഇതുമറികടക്കാന്‍ ജനപ്രതിനിധികളുടെ സഹായത്തോടെ മുന്നോട്ടുപോകും. വൊക്കേഷനല്‍ ആന്‍ഡ് കരിയര്‍ ഗൈഡന്‍സ്, കപാസിറ്റി ബില്‍ഡിങ് പരിശീലനം, മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം നല്‍കല്‍, സ്വയംതൊഴില്‍ വായ്പപദ്ധതി എന്നിവയാണ് കൈവല്യയിലൂടെ നടപ്പാക്കുന്നത്. ഇതിനായി സമഗ്ര ഡാറ്റാബേസ് തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.
ഭിന്നശേഷിക്കാര്‍ക്കുള്ള ധനസഹായ, പഠനോപകരണ വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. എംപ്ളോയ്മെന്‍റ് ജോയന്‍റ് ഡയറക്ടര്‍ കെ.കെ. രാജപ്പന്‍ സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു, മേയര്‍ വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍ ഐഷ ബേക്കര്‍ എന്നിവര്‍ പങ്കെടുത്തു.

 

Tags:    
News Summary - kaivalya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT