പോത്തൻകോട്​ രോഗിയുമായി ഇടപഴകിയവരെ മുഴുവൻ നിരീക്ഷണത്തിലാക്കും -കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: പോത്തൻകോട്​ കോവിഡ്​ ​ബാധിച്ച്​ രോഗി മരിച്ച സംഭവത്തിൽ നടപടികളുമായി സർക്കാർ. ​േ​രാഗിയുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും നിരീക്ഷണത്തിലാക്കുമെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗിയുമായി ബന്ധപ്പെട്ട പലരേയും ഇപ്പോൾ തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മരിച്ച അബ്​ദുൽ അസീസി​​െൻറ ശവസംസ്​കാരം പ്രോ​ട്ടോകോൾ അനുസരിച്ച്​ നടത്തും. സംശയമുള്ള എല്ലാവരുടെയും സ്രവം പരിശോധിക്കും. വിവാഹം, മരണാനന്തര ചടങ്ങിന്​ പുറമേ പ്രൈമറി സ്​കൂളിലെ പി.ടി.എ യോഗത്തിലും ബാങ്കിലെ ചിട്ടിലേലത്തിലും ഇയാൾ പ​ങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്​തമാക്കി.

അബ്​ദുൽ അസീസി​​െൻറ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. ഇയാളുടെ മകൾ കെ.എസ്​.ആർ.ടി.സി ബസിൽ കണ്ടക്​ടറാണെന്നും ഇവരുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Kadkam palli suredren press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.