കൊടിമരത്തിൽ മെർക്കുറി ഒഴിച്ചത് ആരെന്ന് ഉടൻ കണ്ടെത്തും: കടകംപിള്ളി സുരേന്ദ്രൻ

സന്നിധാനം: ശബരിമലയിലെ കൊടിമരത്തിൽ മെർക്കുറി ഒഴിച്ച സംഭവത്തിൽ കുറ്റവാളികളെ ഉടൻ കണ്ടെത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊടിമര നിർമാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്നവർ തമ്മിൽ ഉണ്ടായ വഴക്കുകളായിരിക്കാം സംഭവത്തിന് പിന്നിൽ എന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പറഞ്ഞു.

ഉച്ച പൂജയ്ക്ക് ശേഷമാണ് തുണിയിൽ മെർക്കുറി പുരട്ടി എറിഞ്ഞിട്ടുണ്ടാവുക. പോലീസിന്‍റെയും ദേവസ്വം ബോർഡിന്‍റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവും. കുറ്റവാളികളെ കണ്ടെത്തുക എന്നതാണ് പ്രാഥമികമായ ഉത്തരവാദിത്വം. അട്ടിമറി ശ്രമമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - kadakampilly surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.