തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം ആർ.എസ്.എസ് ഫാസിസത്തിെൻറ നേർസാക്ഷ ്യമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇൗ ആക്രമണത്തിന് മറുപടി പറയേണ്ടത് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ് ശ്രീധരൻപിള്ളയാണ്. മതേതര കേരളത്തിെൻറ നന്മയെ ഇല്ലായ്മ ചെയ്യുക എന്നതാണ് ആക്രമണത്തിെൻറ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിെൻറ മതേതര മുഖമാണ് സ്വാമി സന്ദീപാനന്ദഗിരിയെന്നും ദേവസ്വം മന്ത്രി പറഞ്ഞു. ആശയങ്ങളെ കായികമായി നേരിടുകയെന്ന ഫാസിസ്റ്റ് സമീപനത്തിന് കേരളത്തിൽ ഇടം നൽകില്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.