ദേവസ്വം ബോർഡ് റിവ്യൂ ഹരജി നൽകിയാൽ സ്വാഗതം ​െചയ്യുമെന്ന്​ കടകംപള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ്​ റിവ്യൂ ഹരജി നൽകിയാൽ സ്വാഗതം ചെയ്യുമെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബോർഡിന്​ സ്വതന്ത്രമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. റിവ്യൂ ഹരജികൾ നൽകുന്നതിനെ സർക്കാർ എതിർത്തിട്ടില്ല. സമാധാന അന്തരീക്ഷം തിരികെ കൊണ്ടു വരാനാണ്​ ദേവസ്വം ബോർഡ്​ ആഗ്രഹിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ശബരിമലയിൽ സ്​ത്രീപ്രവേശനം ആവശ്യപ്പെട്ട്​ ഹരജി നൽകിയത്​ ആർ.എസ്​.എസുമായി ബന്ധമുള്ളവരാണെന്നും ആരോപണം ദേവസ്വം മന്ത്രി ആവർത്തിച്ചു.

റിവ്യൂ ഹരജി നൽകിയാൽ ശബരിമലയിലെ സമരം നിർത്തുമോയെന്ന്​ ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ എം.പത്​മകുമാറും ഇന്ന്​ ചോദിച്ചിരുന്നു. ​റിവ്യൂ ഹരജി സംബന്ധിച്ച്​ അന്തിമ തീരുമാനം നാ​ളത്തെ ദേവസ്വം ബോർഡ്​ യോഗത്തിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ കടകംപള്ളിയുടെ പ്രസ്​താവനയും പുറത്ത്​ വന്നിരിക്കുന്നത്​.

Tags:    
News Summary - Kadakam palli surendren Statement on Sabarimala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.