പ്രവാസി ക്ഷേമനിധി: സർക്കാർ വിഹിതം പരിഗണനയിൽ –മ​ന്ത്രി കെ.ടി. ജലീൽ

കോഴിക്കോട്​: പ്രവാസി ​േക്ഷമനിധിക്ക്​ സർക്കാർ വിഹിതം ഏർപ്പെടുത്തുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന്​ തദ്ദേശസ്വയംഭരണ^ന്യൂനപക്ഷക്ഷേമ മന്ത്രി ഡോ.കെ.ടി. ജലീൽ. ​ കോഴിക്കോട്ട്​ മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  യു.ഡി.എഫ്​ സർക്കാറി​​െൻറ അലംഭാവമാണ്​ പദ്ധതി പൊതുജനങ്ങൾക്ക്​ ഉപകാരപ്പെടാത്തരീതിയിൽ തുടരാൻ കാരണം. എൽ.ഡി.എഫ്​ സർക്കാർ വന്നശേഷം ചില നീക്കങ്ങൾ നടത്തി. സർക്കാർ വിഹിതമില്ലാത്തത്​ സംബന്ധിച്ച പരാതി പല ഭാഗങ്ങളിൽനിന്ന്​ ഉയർന്നിട്ടുണ്ട്​. ഇതു സംബന്ധിച്ച്​ വൈകാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘സർക്കാർ വിഹിതമില്ല;  പ്രവാസി ക്ഷേമനിധി ഏട്ടിലൊതുങ്ങുന്നു’ എന്ന തലക്കെട്ടിൽ ‘മാധ്യമം’ വാർത്ത ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ  പ്രതികരണം. സംസ്​ഥാനത്ത്​ 25 ലക്ഷത്തോളം പ്രവാസികൾ ​ഉണ്ടെങ്കിലും ഇതിനകം 170475 അംഗങ്ങൾ മാ​ത്രമാണ്​ ചേർന്നത്​. ഇതിൽതന്നെ സജീവ അംഗങ്ങൾ  154652 പേർ മാത്രമാണ്​. സർക്കാർ വിഹിതമില്ലാത്തതും ആനുകൂല്യം ലഭിക്കുന്നത്​ സംബന്ധിച്ച നടപടിക്രമത്തിലെ അവ്യക്​തതകളുമാണ്​ പദ്ധതിയിൽനിന്ന്​ പ്രവാസികളെ പിന്നോട്ടുവലിക്കുന്നത്​. മറ്റു പല ക്ഷേമപദ്ധതികൾക്കും ഒമ്പത്​ ശതമാനത്തിലേറെ സർക്കാർ വിഹിതം ഉണ്ടായിരിക്കെയാണ്​ സംസ്​ഥാനത്തി​​െൻറ റവന്യൂ വരുമാനത്തിൽ 34 ശതമാനം സംഭാവന ചെയ്യുന്ന വിഭാഗത്തോട്​  അവഗണന തുടരുന്നത്​. ​

മറ്റ്​ പദ്ധതികളിൽ ഉള്ളപോലെ നിശ്ചിത കാലയളവിനുശേഷം പണം അടച്ചില്ലെങ്കിലും പണം തിരികെ കിട്ടാനും പെൻഷൻ ലഭിക്കാനുമുള്ള അർഹത ഇൗ പദ്ധതിയിലില്ല. അടച്ച തുക അറുപത്​ വയസ്സിന്​ മുമ്പ്​ ലഭിക്കുകയുമില്ല. 60 കഴിഞ്ഞവർക്ക്​  വാർധക്യ പെൻഷന്​ അർഹതയുണ്ടായിരിക്കെ, അംശാദായം അടച്ച്​ ഇൗ പദ്ധതിയിൽ എന്തിന്​ ചേരണം എന്നതാണ്​ പദ്ധതി സംബന്ധിച്ച അവ്യക്​തത.

 

Tags:    
News Summary - k t jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.