ആചാര സംരക്ഷണത്തിന്​ ജയിലിൽ പോകാനും തയാർ - കെ. സുരേന്ദ്രൻ

പത്തനംതിട്ട: തന്നെ അറസ്​റ്റ്​ ചെയ്​തത്​ സി.പി.എമ്മി​​​​​െൻറ പ്രതികാര നടപടിയാണെന്ന്​ ബി.ജെ.പി സംസ്​ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പൊലീസ്​ നടപടികളെ നിയമപരമായും രാഷ്​​്ട്രീയമായും നേരിടും. ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ ജയിലിൽ പോകാനും തയാറാണെന്നും സുരേന്ദ്രൻ പറഞ്ഞു​. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം കൊട്ടാരക്കര സബ്ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്​ രാഷ്​ട്രീയ പ്രേരിതമായാണ്​. മനപൂര്‍വ്വമുള്ള പ്രതികാര നടപടിയാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അറസ്റ്റ് ചെയ്ത തന്നെ പൊലീസ്​ മര്‍ദിച്ചു. വെള്ളം പോലും തന്നില്ല. പുറമെ മുറിവുകള്‍ ഇല്ലെങ്കിലും മര്‍ദനമേറ്റതി​​​​​െൻറ ബുദ്ധിമുട്ടുകളുണ്ട്. ഇരുമുടിക്കെട്ട് ജയിലില്‍ സൂക്ഷിക്കാനും പ്രാര്‍ഥന നടത്താനുമുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - K Surendran's Comment on Arrest - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.