പാലക്കാട്: ഒരു ശതമാനം പോലും മതേതരത്വം എന്ന് അവകാശപ്പെടാൻ അർഹതയുള്ള വിജയമല്ല മലപ്പുറത്ത് മുസ്ലിംലീഗ് നേടിയതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. മുസ്ലിംലീഗ് കറകളഞ്ഞ വർഗീയ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ബി.െജ.പി സംസ്ഥാന നേതൃയോഗ തീരുമാനങ്ങൾ വിശദീകരിച്ച് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മതത്തിൽപ്പെട്ടവർക്ക് മാത്രം അംഗത്വം നൽകുന്ന പാർട്ടിയെ എങ്ങനെയാണ് മതേതര പാർട്ടിയെന്ന് വിളിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
സകല വർഗീയ പാർട്ടികളേയും കൂട്ടിയിട്ട് ഇത് മതേതര വിജയമാണെന്ന് അവകാശപ്പെടുന്നത് എങ്ങനെയാണ്. മോദിക്കെതിരായ ജനവികാരം കേരളത്തിൽ നിലനിൽക്കുന്നുണ്ടെങ്കിൽ 2014ലെ വോട്ട് തങ്ങൾക്ക് ലഭിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ മോദി വിരുദ്ധവികാരം മലപ്പുറത്ത് യു.ഡി.എഫിെൻറ വിജയത്തിന് കാരണമായെന്ന് പറഞ്ഞ മുതിർന്ന നേതാവ് ഒ. രാജഗോപാലിനെ പരോക്ഷമായി വിമർശിച്ചാണ് സുേരന്ദ്രെൻറ പരാമർശം.
ബി.ജെ.പിയെ വിമർശിച്ചുള്ള വെള്ളാപ്പള്ളി നടേശെൻറ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോൾ ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണെന്നായിരുന്നു സുരേന്ദ്രെൻറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.