വിദ്വേഷപരാമർശം: ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിനെതിരെ കേസ്

കൊച്ചി: ജിഫ്രി തങ്ങൾക്കും മുസ്‌ലിം സമുദായത്തിനുമെതിരെ വിദ്വേഷപരാമർശം നടത്തിയതിന് ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് ആര്‍.വി ബാബുവിനെതിരെ കേസെടുത്തു. പി.ഡി.പി കേന്ദ്രകമ്മിറ്റി അംഗം അഷ്റഫ് വാഴക്കാല നൽകിയ പരാതിയിലാണ് നടപടി. തൃക്കാക്കര പൊലീസാണ് കേസെടുത്തത്.

കേരളത്തെ ലഹരിമുക്തമാക്കാൻ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ‘ഓപറേഷൻ തൂഫാൻ’ പദ്ധതിയുടെ പ്രചാരണത്തിനായി സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഒപ്പം കൂട്ടിയ ആഭ്യന്തരമന്ത്രിയുടെ നടപടിയെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് മയക്ക് മരുന്ന് വിപണനം നടത്തുന്നവരും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നവരും ഭൂരിഭാഗവും ജിഫ്രി തങ്ങളുടെ സമുദായത്തിൽപെട്ടവരാണെന്നായിരുന്നു ബാബുവിന്റെ പ്രസ്താവന. ഇത് ആ സമുദായത്തിന് തന്നെ നാണക്കേടാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ആര്‍.വി ബാബു ആരോപിച്ചിരുന്നു.

മയക്കുമരുന്നായാലും തീവ്രവാദമായാലും ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവരുടെ അറിവില്ലാതെ ഇവിടെ നടക്കില്ലെന്നാണ് നാട്ടുകാരുടെ അനുഭവമെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. മുമ്പും നിരവധി വിദ്വേഷപ്രസ്താവനകൾ ബാബു നടത്തിയിട്ടുണ്ട്. 

Tags:    
News Summary - Hate speech case against Hindu Aikya Vedi leader R.V. Babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.