തിരുവനന്തപുരം: നേതാക്കളുടെ അസാന്നിധ്യം ‘കല്ലുകടി’യായ ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ ചുമതല ഏറ്റെടുത്തു. പി.എസ്. ശ്രീധരൻപിള്ള മിസോറം ഗവർണറാ യ ഒഴിവിലാണ് നാലു മാസത്തിനുശേഷം സുരേന്ദ്രെൻറ സ്ഥാനാരോഹണം.
തിരുവനന്തപു രം കുന്നുകുഴിയിലെ ബി.ജെ.പി ആസ്ഥാനത്ത് രാവിലെ 11ന് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യ ത്തിലാണ് പുതിയ പ്രസിഡൻറ് സ്ഥാനമേറ്റത്. ബി.ജെ.പിയുടെ പുതുയുഗത്തിെൻറ തുടക്കമാണിതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. അഖിലേന്ത്യ സെക്രട്ടറി എച്ച്. രാജ, ഒ. രാജഗോപാൽ എം.എൽ.എ, മുൻ പ്രസിഡൻറുമാരായ കെ. രാമൻപിള്ള, സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, എ. അയ്യപ്പൻപിള്ള, എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കം മുതിര്‍ന്നനേതാക്കൾ പങ്കെടുത്തു. ഏറെക്കാലമായി പാര്‍ട്ടിയോട് അകന്നുകഴിയുന്ന മുൻ ജന.സെക്രട്ടറി പി.പി. മുകുന്ദനും എത്തി.
സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ട കുമ്മനം രാജശേഖരൻ, സംസ്ഥാന ജന.സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ എന്നിവരുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ചടങ്ങിൽ കാണാൻ ആഗ്രഹിച്ച ചില സഹപ്രവർത്തകരെ കാണുന്നില്ലെന്ന് സി.കെ. പത്മനാഭൻ തുറന്നുപറയുകയും ചെയ്തു. വിട്ടുനിൽക്കൽ വിവാദമായതിന് പിന്നാലെ ചടങ്ങ് അവസാനിക്കും മുമ്പ് എ.എൻ. രാധാകൃഷ്ണനും എം.ടി. രമേശും ഓഫിസിലെത്തി.
വേദിയിലുണ്ടായിരുന്ന സംഘടന സെക്രട്ടറി ഗണേഷ് വിട്ടുനിന്ന നേതാക്കളെ ഫോണിൽ വിളിച്ചതായും വിവരമുണ്ട്. എന്നാൽ, കുമ്മനം രാജശേഖരനും ശോഭാ സുരേന്ദ്രനും എത്തിയില്ല. നേരത്തേ സമ്മതിച്ച ചില പരിപാടികളുള്ളതിനാൽ എത്തില്ലെന്ന് കുമ്മനം അറിയിച്ചിരുന്നെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.