സജി ചെറിയാന്റെ ​ഗതി ബാല​ഗോപാലിനും വരുമെന്ന് കെ.സുരേന്ദ്രൻ

കോട്ടയം: സജി ചെറിയാന്റെ ​ഗതി മന്ത്രി കെ.എൻ ബാല​ഗോപാലിനും വരുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതിനാണ് മന്ത്രിസഭയിൽ പുറത്തുപോയത്. ഇപ്പോൾ ഇതാ ധനമന്ത്രിയും ഭരണഘടനയെ അപമാനിച്ച് പുറത്തേക്ക് പോവേണ്ട സാഹചര്യത്തിലാണ്. ​

ഗവർണർക്കെതിരെ അവഹേളനം നടത്താനുള്ള അവകാശം മന്ത്രിമാർക്കില്ല. സുപ്രീംകോടതിയുടെ വിധി അനുസരിച്ച് രാജിവെച്ച് പോവുകയേ ഒൻപത് വിസിമാർക്കും സാധിക്കുകയുള്ളൂ. പിണറായിയും കാനവും വിചാരിച്ചാൽ മാറ്റാവുന്നതല്ല ഇന്ത്യൻ ഭരണഘടന.

മഹാത്മജിയുടെ സ്വപ്നമായ കോൺ​ഗ്രസ് മുക്ത ഭാരതം ഉടൻ സാധ്യമാവും. ഒരു വിദേശി ജന്മം നൽകിയ കോൺ​ഗ്രസിന്റെ ഉദകക്രിയ മറ്റൊരു വിദേശിയുടെ കൈകൊണ്ടായത് കാവ്യനീതിയാണ്. ഭീകരവാദത്തെ നിയന്ത്രിക്കാനാവാതെ ലഹരി മാഫിയയെ നിയന്ത്രിക്കാനാവില്ല. മതഭീകരവാദത്തോട് സന്ധി ചെയ്ത് ലഹരി മാഫിയയെ നേരിടാനാവില്ലെന്ന് ഇടത് സർക്കാർ മനസിലാക്കണം. പി.എഫ്.ഐ നിരോധനം നടപ്പാക്കാൻ ശ്രമിക്കാത്ത ഏക സംസ്ഥാനം കേരളമാണെന്നും സുരേന്ദ്ര പറഞ്ഞു. 

Tags:    
News Summary - K. Surendran said that the fate of Saji Cherian will come to Balagopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.