ശ്രീധരൻ പിള്ളയെ അറസ്​റ്റു​െചയ്യാത്തത്​ ആഭ്യന്തര വകുപ്പി​െൻറ കഴിവുകേട്​ -കെ. സുധാകരൻ

കോഴിക്കോട്​: വിവാദ പ്രസംഗത്തി​​​െൻറ പേരിൽ കേസെടുത്തിട്ടും ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ പി.എസ്​. ശ്രീധരൻ പിള്ളയെ അറസ്​റ്റു​ െചയ്യാൻ കഴിയാത്തത്​ സർക്കാറി​​​െൻറയും ആഭ്യന്തര വകുപ്പി​​​െൻറയും കഴിവുകേടാണെന്ന്​ കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ കെ. സുധാകരൻ.

രഥയാത്ര നടത്തിയ എൽ.കെ. അദ്വാനിയെ ലാലു പ്രസാദ്​ യാദവ്​ അറസ്​റ്റുചെയ്​തിരുന്നു. ലാലുവി​​​െൻറ ന​െട്ടല്ലില്ലെങ്കിലും അദ്ദേഹത്തി​​​െൻറ ഞരമ്പി​​​െൻറ കരുത്തെങ്കിലുമുണ്ടെങ്കിൽ ശ്രീധരൻ പിള്ളയെ അറസ്​റ്റു​െചയ്യാൻ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന്​ ​കെ. സുധാകരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ശ്രീധരൻ പിള്ള ഭക്തരുടെ മനസ്സിൽ തീയിട്ട്​ കത്തിക്കുകയും ശബരിമലയെ അയോധ്യപോലെ വോട്ടിന​ുവേണ്ടി ഉപയോഗിക്കുകയുമാണ്​. ​കോടതിയോ സർക്കാറോ അല്ല ​ത​ന്ത്രിയാണ്​ ക്ഷേത്രത്തിലെ ആചാരങ്ങൾ തീരുമാനിക്കേണ്ടത്​. പരിഷ്​കൃത സമൂഹത്തിനുവേണ്ട വിധിയല്ല കോടതിയിൽനിന്ന്​ വന്നുകൊണ്ടിരിക്കുന്നത്​. സുന്നി പള്ളികളിൽ സ്​ത്രീകളെ കയറ്റണമെന്ന കോടിയേരിയുടെ പ്രസ്​താവന കൂട്ടിവായിക്കു​േമ്പാൾ ഇത്​ എല്ലാ ആരാധനാലയങ്ങളെയും ബാധിക്കുന്ന കാൻസറാണെന്ന്​ വ്യക്തമാകും.

ശബരിമല വിഷയം കൈകാര്യം ​െചയ്യുന്ന രീതിയിൽ മന്ത്രിസഭയിലും ഘടകകക്ഷി നേതാക്കൾക്കിടയിലും അഭിപ്രായവ്യത്യാസമുണ്ട്​. സർവകക്ഷിയോഗം വിളിച്ച്​ കാര്യങ്ങൾ തീരുമാനിക്കുന്നതിനു​പകരം ഏകാധിപതിയെപ്പോലെയാണ്​ മുഖ്യമന്ത്രി പെരുമാറുന്നത്​. ബി.ജെ.പിയെ നേരിടുന്നത്​ തങ്ങളാണെന്ന്​ വരുത്തിത്തീർത്ത്​ ന്യൂനപക്ഷ വോട്ടുകൾ നേടാനാണ്​ മുഖ്യമന്ത്രിയുടെ ശ്രമമമെന്നും സുധാകരൻ കുറ്റപ്പെടുത്തി.

സർക്കാർ നയം തിരുത്തിയില്ലെങ്കിൽ സമരത്തി​​​െൻറ രൂപവും ഭാവവും മാറുമെന്നും അതിനുള്ള കരുത്ത്​ കോൺഗ്രസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.കെ. രാഘവൻ എം.പി, ഡി.സി.സി പ്രസിഡൻറ്​ ടി. സിദ്ദീഖ്​, എൻ. സുബ്രഹ്​മണ്യൻ, കെ. പ്രവീൺകുമാർ, കെ.സി. അബു, കെ.പി. അനിൽകുമാർ, കെ.പി. ബാബു തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

Tags:    
News Summary - K Sudhakaran Slams Sabarimala Women Entry Again-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.