പെരിയ കേസ് പ്രതികൾക്ക് പരോൾ: കോടതിയെ സമീപിക്കുമെന്ന് കെ. സുധാകരൻ; ശിക്ഷാ വിധിക്കെതിരെ അപ്പീൽ നൽകും

കാസർകോട്: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് പരോൾ നൽകാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ.

പ്രതികള്‍ക്ക് പരോള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കും. പരോള്‍ അല്ല നല്‍കുന്നത്. അവരെ വിടുകയാണ്. പരോളില്‍ പുറത്തു പോകുമ്പോള്‍ കുറേ നിയമങ്ങളൊക്കെ അനുസരിക്കാനുണ്ട്. അതൊന്നും സി.പി.എമ്മുകാര്‍ക്ക് ബാധകമല്ല.

ഇവര്‍ ഭരിക്കുന്നു, അവരെ പുറത്തുവിടുന്നു, അവര്‍ തോന്നുന്നതു പോലെ ചെയ്യുന്നു. ഇത് സി.പി.എം. ഭരിക്കുന്ന എല്ലാ കാലത്തുമുണ്ടാകുന്ന സംഭവമാണ്. അതിനുള്ള പ്രതിരോധവും പ്രതിഷേധവും വിമര്‍ശനങ്ങളുമായി മുന്നോട്ടു പോകുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

പ്രതികളുടെ ശിക്ഷ വർധിപ്പിക്കാനായി അപ്പിൽ നൽകും. ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകാൻ നല്ല വക്കീലിനെ ഏൽപ്പിച്ചിട്ടുണ്ട്. അത് സി.കെ. ശ്രീധരനല്ലെന്നും സുധാകരൻ പറഞ്ഞു.

ആ വക്കീൽ കൃത്യമായി കേസ് നടത്തും. നിയമാനുസൃതമായി എന്തുണ്ടെങ്കിലും അത് കോടതിയില്‍ വച്ച് ഞങ്ങള്‍ പിടിച്ചു വാങ്ങും. സി.കെ. ശ്രീധരന്‍ ഒരു മോശം വക്കീലല്ലായിരുന്നുവെങ്കില്‍ ഇങ്ങനെയാവില്ലായിരുന്നുവെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - K Sudhakaran react to Periya Double Murder Case Accuses Parol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.