കെ. സുധാകര‍ന്‍റെ രഹസ്യ ചർച്ച വിവാദത്തിൽ; ഡി.സി.സി നേതൃത്വം റിപ്പോർട്ട് സമർപ്പിച്ചു

പാലക്കാട്: നെഹ്റു ഗ്രൂപ്​ കോളജ്​ ഉടമകളുമായി ചെർപ്പുളശ്ശേരിയിലെ ബി.ജെ.പി നേതാവി​​​െൻറ വീട്ടിൽ രഹസ്യ ചർച്ച നടത്തിയ കോൺഗ്രസ് നേതാവ് കെ. സുധാകര‍​​െൻറ നടപടിക്കെതിരെ ഡി.സി.സി നേതൃത്വം കെ.പി.സി.സിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കടുത്ത അതൃപ്തിയും പ്രതിഷേധവും പ്രകടിപ്പിക്കുന്നതാണ് ഡി.സി.സി പ്രസിഡൻറ്​ സമർപ്പിച്ച റിപ്പോർട്ട്. സുധാകര​​​െൻറ നടപടിക്കെതിരെ ഗ്രൂപ്​​ ഭേദമില്ലാതെ നേതാക്കൾ രംഗത്ത്​ വന്നിട്ടുമുണ്ട്​. 

ചർച്ചക്കെത്തിയ സുധാകരനെ ഡി.വൈ.എഫ്​.​െഎ പ്രവർത്തകർ തടഞ്ഞുവെച്ചതോടെയാണ്​ സംഭവം പുറംലോകമറിഞ്ഞത്​​. തങ്ങളുടെ അറിവോടെയല്ല കെ. സുധാകരൻ നെഹ്റു ഗ്രൂപ്​ ഉടമകളുമായി ചർച്ചക്കെത്തിയതെന്ന്​ ഡി.സി.സി പ്രസിഡൻറി​​​െൻറ റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ കെ.പി.സി.സി നേതൃത്വം സുധാകരനിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 

എന്നാൽ, താൻ എത്തിയത് വിഷയങ്ങൾ ചർച്ചചെയ്യാൻ തന്നെയാണെന്ന് സുധാകരൻ സമ്മതിച്ചിട്ടുണ്ട്. ന്യായമെന്ന് തോന്നുന്ന കാര്യത്തിന് പിന്നിൽ താൻ എപ്പോഴും നിൽക്കുമെന്നാണ് കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്. ഒത്തുതീർപ്പ് ശ്രമങ്ങൾക്കായി സുധാകരൻ ഇതിന് മുമ്പും ഈ കുടുംബത്തെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ലെക്കിടി നെഹ്റു ലോ കോളജ്​ വിദ്യാർഥി ഷഹീർ ഷൗക്കത്തലിക്ക് മർദനമേറ്റ സംഭവത്തിലാണ്​ ഒത്തുതീർപ്പ് ചർച്ച നടത്തിയത്​. ചെർപ്പുളശ്ശേരിയിലെ എസ്.എൻ.ഡി.പി^ബി.ജെ.പി നേതാവായ വ്യാപാരിയുടെ വീട്ടിലായിരുന്നു ചർച്ച. ആദ്യം തീരുമാനിച്ച സ്ഥലം മാറ്റിയാണ് ബി.ജെ.പി നേതാവി‍​​െൻറ വീട് തെരഞ്ഞെടുത്തത്. പാമ്പാടി നെഹ്റു എൻജിനീയറിങ്​ കോളജിലെ ഇടിമുറിയിൽ വെച്ച് മർദിച്ചു എന്നാണ് ഷഹീർ ഷൗക്കത്തലിയുടെ പരാതി. സംഭവത്തിൽ പി. കൃഷ്ണദാസിന് നേരിട്ട് പങ്കുണ്ടെന്നും ഷഹീർ നൽകിയ പരാതിയിൽ പറയുന്നു. കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കെ. സുധാകര‍ൻ മധ്യസ്ഥ ശ്രമം നടത്തുന്നത്​. 

Tags:    
News Summary - k sudhakaran-nehru group discussion; dcc submit report to kpcc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.